​ചുരത്തിൽ ഹെവി വാഹനങ്ങളു​ടെ നിയന്ത്രണം തുടരുംകോഴിക്കോട്​:താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞതിനെ തുടർന്ന്​ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം ഭാഗികമായി തുടരുകയാണെന്ന് ജില്ലാ കലക്ടർ യു.വി ജോസ് അറിയിച്ചു. വിനോദ സഞ്ചാരികളും വിവാഹ സംഘങ്ങളും മറ്റും സഞ്ചരിക്കുന്ന ടൂറിസ്റ്റ്  ഹെവി വാഹനങ്ങൾ ഇതുവഴി സഞ്ചരിക്കുന്നത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇവയുടെ നിരോധനം തുടരും. എന്നാൽ, കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പടെയുള്ള സ്ഥിരം റൂട്ട് പെർമിറ്റുള്ള ബസുകൾക്ക് സർവീസ് നടത്താവുന്നതാണെന്ന് കലക്ടർ അറിയിച്ചു

Post a Comment

0 Comments