പുതിയ സ്റ്റാൻഡിനു സമീപത്ത് എസ്കലേറ്റർ കം ഫൂട്ട് ഓവർ ബ്രിജിന്റെ നിർമാണം ഉടൻകോഴിക്കോട്:പുതിയ സ്റ്റാൻഡിനു സമീപത്ത് എസ്കലേറ്റർ കം ഫൂട്ട് ഓവർ ബ്രിജിന്റെ നിർമാണം അടുത്തമാസം ആരംഭിച്ചേക്കും. കോർപറേഷനുവേണ്ടി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡാണ് (കെഎംആർഎൽ) പദ്ധതി നടപ്പാക്കുന്നത്. എസ്കലേറ്ററോടു കൂടിയ നടപ്പാലത്തിന് 11.35 കോടി രൂപയാണ് ചെലവ്. 18 മാസമാണ് നിർമാണകാലാവധി.

അമൃത് പദ്ധതിയിൽപ്പെടുത്തി തുകയനുവദിക്കുന്ന പ്രവൃത്തി കെഎംആർഎലിന്റെ എംപാനൽഡ് കരാറുകാരായിരിക്കും നിർവഹിക്കുന്നത്. ഇൻഡോർ സ്റ്റേഡിയത്തിനും ഫോക്കസ് മാളിനുമിടയിലായി രാജാജി റോഡിനുമുകളിലൂടെ പുതിയ സ്റ്റാൻഡിലേക്കെത്താനാകുംവിധമാണ് എസ്കലേറ്ററും നടപ്പാലവും നിർമിക്കുന്നത്. ഏറ്റവും തിരക്കുപിടിച്ച ഈ സ്ഥലത്ത് പദ്ധതി നടപ്പാക്കുന്നത് ഏറെ പ്രയോജനം ചെയ്യുമെന്നാണു കോർപറേഷന്റെ വിലയിരുത്തൽ.

Post a Comment

0 Comments