എയിംസ് കോഴിക്കോട്: നടപടി ത്വരിതപ്പെടുത്തണമെന്ന് എം.കെ. രാഘവൻ എം.പി ലോക്​സഭയിൽകോഴിക്കോട്: കേന്ദ്ര ആരോഗ്യവകുപ്പിന് കീഴിലുള്ള ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌മെഡിക്കൽ സയൻസ് കേരളത്തിൽ സ്ഥാപിക്കുന്നതിനുള്ള നടപടി ത്വരിതപ്പെടുത്തണമെന്ന് എം.കെ രാഘവൻ എം.പി പാർലമെന്റിൽ ആവശ്യപ്പെട്ടു. കേരള സർക്കാർ കോഴിക്കോട് ജില്ലയിൽ ഏകദേശം 200 ഏക്കർ ഭൂമി ഇതിനായി മാറ്റിവെച്ചിട്ടു​ണ്ടെന്ന് അദ്ദേഹം ശൂന്യവേളയിൽ പാർലമെന്റിൽ അറിയിച്ചു. ഇന്ത്യയിലെ മറ്റ്‌ സംസ്ഥാനങ്ങൾക്കെല്ലാം ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌മെഡിക്കൽ സയൻസ് അനുവദിച്ചിട്ടുണ്ട്​. ചികിത്സാമേഖല മെച്ചപ്പെടുത്തുന്നതിനും ഗവേഷണത്തിന് വിധേയമാക്കുന്നതിനും ഇൻസ്റ്റിറ്റ്യൂട്ടിന് വലിയ പങ്ക് വഹിക്കാൻ കഴിയും. ചികിത്സാരംഗത്തെ നൂതന മാർഗങ്ങളുടെ ലഭ്യതയ്ക്കും ഇത്‌ സഹായകമാകും. ഇതുമൂലം അത്യാധുനിക ചികിത്സ കുറഞ്ഞ ചിലവിൽ സാധാരണക്കാർക്ക്‌ ലഭ്യമാകും.

എയിംസ്‌ കോഴിക്കോട് സ്ഥാപിതമായാൽ കാസർകോട് മുതൽ തൃശ്ശൂർ വരെയുള്ള കേരളത്തിലെ ഏഴ് ജില്ലകൾക്കും കർണ്ണാടകയിലെ കൂർഗ്ഗ്, തമിഴ്‌നാട്ടിലെ കോയമ്പത്തൂർ എന്നിവിടങ്ങളിലുള്ളവർക്കും പ്രയോജനകരമാവുമെന്നും എം.പി പറഞ്ഞു.

Post a Comment

0 Comments