കെ.എസ്.ആർ.ടി.സി 'ചിൽ ബസ്’ സർവീസ് ആഗസ്റ്റ് ഒന്നു മുതൽതിരുവനന്തപുരം: സംസ്ഥാനത്താകെ എ.സി. ബസുകൾ പുനർവിന്യസിച്ചുകൊണ്ട് കെ.എസ്.ആർ.ടി.സി. ‘ചിൽ ബസ്’ എന്ന പേരിൽ പുതിയ ബസ് സർവീസ് ആരംഭിക്കുന്നു. തിരുവനന്തപുരം മുതൽ കാസർകോട്‌ വരെ ഒരോ മണിക്കൂർ ഇടവിട്ട് എ.സി. ബസുകളുണ്ടാകും. നിലവിലുള്ള 219 എ.സി. ബസുകൾ ഫലപ്രദമായി പുനർവിന്യസിക്കുകയാണെന്ന് എം.ഡി. ടോമിൻ തച്ചങ്കരി പത്രസമ്മേളനത്തിൽ പറഞ്ഞു. ആഗസ്റ്റ് ഒന്നു മുതൽ ബസുകൾ ഓടിത്തുടങ്ങും.

എല്ലാ നഗരങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് എ.സി. ബസുകളുണ്ടാകും. പൊതുഗതാഗതരംഗത്ത് മേധാവിത്വമുറപ്പിക്കാനുള്ള കെ.എസ്.ആർ.ടി.സി.യുടെ ‘കണക്ടിങ് കേരള’ എന്ന പദ്ധതിയുടെ ഭാഗമാണ് ‘ചിൽ ബസ്’. കെ.എസ്.ആർ.ടി.സി.യുടെ വിവിധ ഡിപ്പോകളിൽനിന്നുള്ള ബസുകൾ ഏകോപനമില്ലാത്തതിനാൽ യാത്രക്കാർക്കു പ്രയോജനപ്പെടാതെ ഒരുമിച്ചോടുകയാണ്. ഇതൊഴിവാക്കി ശാസ്ത്രീയമായി ഷെഡ്യൂളുകൾ പുനഃക്രമീകരിച്ചു. തിരുവനന്തപുരം-എറണാകുളം-കാസർകോടിന്‌ പുറമേ കിഴക്കൻ മേഖലയിലേക്കും ബസുകളുണ്ടാകും. പുലർച്ചെ അഞ്ച് മുതൽ രാത്രി 10 വരെയാണ് പകൽസമയ സർവീസുകൾ. പകൽ സർവീസുകൾക്കു പുറമേ തിരുവനന്തപുരം-എറണാകുളം (ആലപ്പുഴ, കോട്ടയം), എറണാകുളം-തിരുവനന്തപുരം, എറണാകുളം-കോഴിക്കോട്, കോഴിക്കോട്-തിരുവനന്തപുരം റൂട്ടുകളിൽ രാത്രിയിൽ രണ്ടു മണിക്കൂർ ഇടവിട്ട് ചിൽ ബസുണ്ടാകും. രാത്രി 10.30 മുതലാണ് സർവീസുകൾ ആരംഭിക്കുക. ഓൺലൈൻ ബുക്കിങ് സംവിധാനവുമുണ്ടാകും. മൊബൈൽ ആപ്പും ട്രാഫിക്‌ ഇൻഫർമേഷൻ സംവിധാനവും നിലവിൽവരുന്നതോടെ ഭാവിയിൽ ബസുകളുടെ തത്സമയ വിവരങ്ങളും ലഭ്യമായിത്തുടങ്ങും.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഡിപ്പോകളിലായി എ.സി. ബസുകളുടെ പരിപാലനവും അറ്റകുറ്റപ്പണിയും കേന്ദ്രീകരിക്കും. ഒന്നും രണ്ടും ബസുകൾ വീതം വിവിധ ഡിപ്പോകൾക്കു നൽകിയിരുന്നത് അറ്റകുറ്റപ്പണിയിൽ ചെലവു കൂട്ടിയിരുന്നു. വിവിധ ഡിപ്പോകളിലെ മെക്കാനിക്കുകളെ തിരിച്ചുവിളിക്കും.

ചിൽബസ് റൂട്ടുകൾ

തിരുവനന്തപുരം-എറണാകുളം (പകൽ ഓരോ മണിക്കൂറിലും ആലപ്പുഴ വഴി)

തിരുവനന്തപുരം-എറണാകുളം (പകൽ ഓരോ മണിക്കൂറിലും കോട്ടയം വഴി)

തിരുവനന്തപുരം-എറണാകുളം (രാത്രി ഓരോ രണ്ട് മണിക്കൂറിലും ആലപ്പുഴ വഴി)

തിരുവനന്തപുരം-എറണാകുളം (രാത്രി ഓരോ രണ്ട് മണിക്കൂറിലും കോട്ടയം വഴി)

എറണാകുളം-തിരുവനന്തപുരം (പകൽ ഓരോ മണിക്കൂറിലും ആലപ്പുഴ വഴി)

എറണാകുളം-തിരുവനന്തപുരം (പകൽ ഓരോ മണിക്കൂറിലും കോട്ടയം വഴി)

എറണാകുളം-കോഴിക്കോട് (പകൽ ഓരോ മണിക്കൂറിലും)

എറണാകുളം-കോഴിക്കോട് (രാത്രി ഓരോ രണ്ട് മണിക്കൂറിലും)

കോഴിക്കോട്-എറണാകുളം (പകൽ ഓരോ മണിക്കൂറിലും)

കോഴിക്കോട്- കാസർകോട് (പകൽ ഓരോ മണിക്കൂറിലും)

എറണാകുളം-മൂന്നാർ (രാവിലെയും വൈകീട്ടും ഒരോ സർവീസുകൾ)

മൂന്നാർ-എറണാകുളം (രാവിലെയും വൈകീട്ടും ഒരോ സർവീസുകൾ)

എറണാകുളം-കുമളി (പകൽ ഒരോ മൂന്ന് മണിക്കൂറിലും)

കുമളി-എറണാകുളം (പകൽ ഒരോ മൂന്ന് മണിക്കൂറിലും)

എറണാകുളം-തൊടുപുഴ (പകൽ ഓരോ രണ്ട് മണിക്കൂറിലും)

തൊടുപുഴ-എറണാകുളം (പകൽ ഓരോ രണ്ട് മണിക്കൂറിലും)

തിരുവനന്തപുരം-പത്തനംതിട്ട (രാവിലെ രണ്ട് സർവീസുകൾ)

പത്തനംതിട്ട-തിരുവനന്തപുരം (വൈകുന്നേരം രണ്ട് സർവീസുകൾ)

എറണാകുളം-ഗുരുവായൂർ (രാവിലെ രണ്ട് സർവീസുകൾ)

ഗുരുവായൂർ-എറണാകുളം (വൈകുന്നേരം രണ്ട് സർവീസുകൾ)

കോഴിക്കോട്- പാലക്കാട് (പകൽ ഓരോ രണ്ട് മണിക്കൂറിലും)

പാലക്കാട് -കോഴിക്കോട് (പകൽ ഓരോ രണ്ട് മണിക്കൂറിലും)

എറണാകുളം-പാലക്കാട് (പകൽ ഓരോ രണ്ട് മണിക്കൂറിലും)

പാലക്കാട്-എറണാകുളം (പകൽ ഓരോ രണ്ട് മണിക്കൂറിലും)

Post a Comment

0 Comments