കോരപ്പുഴയിലെ പുതിയ പാലം: ടെൻഡർ യുഎൽസിസിഎസിന്കോഴിക്കോട്:കണ്ണൂർ റോഡിൽ കോരപ്പുഴയ്ക്കു കുറുകെയുള്ള പാലം പൊളിച്ചുപണിയുന്ന പദ്ധതിയുടെ കരാർ യുഎൽസിസിഎസിന്. രാമനാട്ടുകര– വെങ്ങളം ബൈപാസ് ആറുവരിയാക്കുന്ന പ്രവൃത്തി ഉദ്ഘാടനം ചെയ്യുന്നതോടൊപ്പം സെപ്റ്റംബറിൽ കോരപ്പുഴ പാലത്തിന്റെ നിർമാണോദ്ഘാടനവും നടത്തിയേക്കും. പാലം പൊളിക്കുന്ന ജോലിയടക്കമാണ് കരാർ നൽകുന്നത്. കിഫ്ബിയിൽനിന്ന് 25 കോടി രൂപ അനുവദിച്ചിരിക്കുന്ന പദ്ധതിയുടെ നിർമാണ കാലാവധി 18 മാസമാണ്. പഴയ പാലം പൊളിക്കുമ്പോൾ ഈഭാഗത്തുകൂടിയുള്ള ഗതാഗതം ബൈപാസ് വഴി തിരിച്ചുവിടും.

Post a Comment

0 Comments