ജില്ലയിലെ വാർഷിക പദ്ധതി പുരോഗതി 11.62 ശതമാനം

 


കോഴിക്കോട്:ജില്ലയിൽ 2018-19 സാമ്പത്തിക വർഷത്തിൽ ആദ്യത്തെ മൂന്നുമാസത്തിനകം 11.62 ശതമാനം വാർഷിക പദ്ധതി തുക ചെലവഴിച്ചതായി തദ്ദേശസ്വയംഭരണ മന്ത്രി ഡോ. കെ.ടി. ജലീലി​െൻറ സാന്നിധ്യത്തിൽ ചേർന്ന അവലോകന യോഗം വിലയിരുത്തി. ജില്ലയിലെ 70 ഗ്രാമപഞ്ചായത്തുകൾ 12.36 ശതമാനം തുക ചെലവഴിച്ചു. 12 ബ്ലോക്ക് പഞ്ചായത്തുകൾക്ക് 10.97 ശതമാനം തുകയാണ് ചെലവ്. ഏഴ് നഗരസഭകൾ 10.43 ശതമാനം പദ്ധതി തുക വിനിയോഗിച്ചു. ജില്ല പഞ്ചായത്ത് 6.03 ശതമാനം തുകയും കോർപറേഷൻ 13.98 ശതമാനം തുകയും ചെലവഴിച്ചതായും മന്ത്രി പറഞ്ഞു. ലൈഫ് മിഷൻ വീടുകളുടെ നിർമാണ പുരോഗതി, ജീവനക്കാരുടെ ഒഴിവുകൾ, ഗുണഭോക്തൃ പട്ടികകളുടെ കൈമാറ്റം ഡിപ്പോസിറ്റ്, സ്പിൽ ഓവർ പ്രവൃത്തികളുടെ പുരോഗതി എന്നിവ സംബന്ധിച്ച് മന്ത്രി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരോടും സെക്രട്ടറിമാരോടും അവലോകനം നടത്തി. റേഷൻ കാർഡിൽ പേരില്ലാത്തതുകൊണ്ടുമാത്രം അർഹരായ ഭവനരഹിതർക്ക് വീട് നിഷേധിക്കരുത്. ഇതിനാവശ്യമായ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. പഞ്ചായത്തുകൾ ലൈഫ് മിഷൻ വീടുകളുടെ തുക 15 വർഷം കൊണ്ട് തിരിച്ചടച്ചാൽ മതി. പലിശ സർക്കാർ നൽകും. ജില്ലയിൽ 2018-19 സാമ്പത്തികവർഷം 1452 േപ്രാജക്ടുകൾ പൂർത്തിയാക്കി 21 ഗ്രാമപഞ്ചായത്തുകൾ ഗുണഭക്തേൃ പട്ടിക തയാറാക്കിയിട്ടുണ്ടെങ്കിലും ആറു പഞ്ചായത്തുകളാണ് ബ്ലോക്ക് പഞ്ചായത്തുകൾക്ക് കൈമാറിയത്. 70 തദ്ദേശ സ്ഥാപനങ്ങൾ ഇനിയും കൈമാറിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പുരസ്കാരവും മന്ത്രി വിതരണം ചെയ്തു.

Post a Comment

0 Comments