കോഴിക്കോട്– ബാലുശ്ശേരി റോഡ് നവീകരണം: സ്ഥലപരിശോധന നടത്താൻ മന്ത്രിയുടെ നിർദേശം


കോഴിക്കോട്:കോഴിക്കോട്– ബാലുശ്ശേരി റോഡ് പുനരുദ്ധാരണത്തിനായി ഓഗസ്റ്റ് പതിനഞ്ചിനകം സ്ഥലപരിശോധന നടത്താനും സാമൂഹിക പ്രത്യാഘാത പഠനത്തിന് ഏജൻസിയെ ചുമതലപ്പെടുത്താനും മന്ത്രി എ.കെ. ശശീന്ദ്രന്റെ നിർദേശം. നിർമാണ അവലോകനയോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.

വിജ്ഞാപനം പ്രസിദ്ധീകരിച്ച ശേഷം അലൈൻമെന്റ് കല്ലുകൾ സ്‌ഥാപിച്ച് റിക്യൂസിഷൻ അതോറിറ്റിയും ലാന്റ് അക്വിസിഷൻ ഓഫീസറും സംയുക്‌ത സ്‌ഥലപരിശോധന നടത്തും. ഇതിനു ശേഷം സാമൂഹിക പ്രത്യാഘാത പഠനം നടത്തുന്നതിന് ഏജൻസിയെ നിയോഗിക്കും. എ.പ്രദീപ് കുമാർ എംഎൽഎ, കലക്‌ടർ യു.വി.ജോസ്, ലാന്റ് അക്വിസിഷൻ ഡെപ്യൂട്ടി കലക്‌ടർ ഷാമിൻ സെബാസ്‌റ്റ്യൻ, റോഡ് ഇൻഫ്രാ‌സ്‌ട്രക്‌ചർ കമ്പനി കേരള ലിമിറ്റഡ് എംഡി എൻ.ബിന്ദു തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments