കരിപ്പൂരിൽ വലിയ വിമാനങ്ങളുടെ സർവ്വീസ്: തീരുമാനമായെന്ന്​ എം.പിമാർ




ന്യൂഡല്‍ഹി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ലി​യ വി​മാ​ന​ങ്ങ​ളു​ടെ സ​ര്‍വി​സ്​ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നും ഹജ്ജ് എം​ബാ​ര്‍ക്കേ​ഷ​ന്‍ പോ​യ​ൻ​റ്​ പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നും വേ​ണ്ടി തു​ട​ര്‍ന​ട​പ​ടി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി പൂ​ര്‍ത്തി​യാ​ക്കാ​ന്‍ കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ല്‍ ചേ​ര്‍ന്ന ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ത്ത​താ​യി എം.​പി​മാ​രാ​യ എം.​കെ. രാഘവനും ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​റും വ്യ​ക്​​ത​മാ​ക്കി.

വ്യോ​മ​യാ​ന സെ​ക്ര​ട്ട​റി ആ​ർ.​എ​ന്‍. ചൗബേയുമായി ചർച്ച നടത്തുന്ന എം.പിമാരായ എം.​കെ. രാഘവനും , ഇ.​ടി. മുഹമ്മ​ദ് ബ​ഷീ​റും


വ്യോ​മ​യാ​ന സെ​ക്ര​ട്ട​റി ആ​ർ.​എ​ന്‍. ചൗ​ബേ​യു​ടെ സാന്നി​ധ്യ​ത്തി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ എം.​കെ. രാ​ഘ​വ​നും ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​റി​നും പു​റ​മെ അ​രു​ണ്‍കു​മാ​ര്‍ (ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി, വ്യോ​മ​യാ​ന​മ​ന്ത്രാ​ല​യം), ജെ.​എ​സ്. റാ​വ​ത്ത് (ജോ​യ​ൻ​റ്​ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ൽ, ഡി.​ജി.​സി.​എ), ഉ​ന്ന​ത ഉ​ദ്യോഗ​സ്​​ത​രാ​യ പാ​ഠ​ക്, എ​സ്. ബി​ശ്വാ​സ്, ജെ.​പി. അ​ല​ക്സ്, ക​രി​പ്പൂ​ർ എ​യ​ർ​പോ​ർ​ട്ട്​ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം എ.​കെ.​എ. ന​സീ​ര്‍ എ​ന്നി​വ​രും പ​ങ്കെടു​ത്തു. അ​തോ​ടൊ​പ്പം, എം.​കെ. രാ​ഘ​വ​ൻ ക​രി​പ്പൂ​ർ വി​ഷ​യം പാ​ർ​ല​മെന്റി​ലും ഉന്നയിച്ചു.

വ​ലി​യ വി​മാ​ന​ങ്ങ​ള്‍ തി​രി​ച്ചു​കൊ​ണ്ടു​വ​ര​ണ​മെ​ന്നും തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണ​മു​ള്‍പ്പെ​ടെ പ​രി​ഗ​ണി​ച്ച് ഹ​ജ്ജ്​ സർ​വി​സ്​ പു​നഃ​സ്​​ഥാ​പി​ക്ക​ണ​മെ​ന്നും എം.​പി ആ​വശ്യപ്പെ​ട്ടു. അ​റ്റ​കു​റ്റ​പ്പ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മൂന്നു​വ​ർ​ഷ​മാ​യി വ​ലി​യ വി​മാ​ന​ങ്ങ​ള്‍ക്ക്​ നിരോധനമേര്‍പ്പെ​ടു​ത്തി​യി​ട്ട്. നി​രോ​ധ​ന​ത്തെ​ത്തു​ട​ർ​ന്ന്​ വി​മാ​ന​ത്താ​വ​ള അ​തോ​റി​റ്റി​യു​ടെ വ​രു​മാ​ന​ത്തി​ല്‍ 33 ശ​ത​മാ​നം കു​റ​വും അ​ടു​ത്തു​ള്ള സ്വ​കാ​ര്യ വി​മാനത്താവ​ള​ത്തി​ന് വ​രു​മാ​ന​ത്തി​ല്‍ 27 ശ​ത​മാ​നം വര്‍ധ​ന​വു​മു​ണ്ടാ​യി. വ​കു​പ്പ് മ​ന്ത്രി​യു​ള്‍പ്പെ​ടെ​യു​ള്ള​വരു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ആശാവഹമായ പ്ര​തി​ക​ര​ണം ഉ​ണ്ടാ​യി​ല്ലെ​ന്ന് എം.​പി ലോ​ക്​​സ​ഭ​യി​ൽ പ​റ​ഞ്ഞു.

Post a Comment

0 Comments