പന്തീരാങ്കാവ് പൊലീസ് സ്റ്റേഷൻ: സർവേ തുടങ്ങികോഴിക്കോട്: പന്തീരാങ്കാവിൽ അനുവദിച്ച പൊലീസ് സ്റ്റേഷന് സ്വന്തം കെട്ടിടം പണിയുന്നതിന് ജില്ല ഭരണകൂടത്തി​ന്റെ നിർേദശ പ്രകാരം താലൂക്ക് സർവേയറുടെ നേതൃത്വത്തിൽ സർവേ നടപടികൾ ആരംഭിച്ചു. ചാലിയാറിനോട് ചേർന്നുള്ള സമീപത്തുള്ള കക്കോറയിലെ റവന്യൂ ഭൂമിയിലാണ് പൊലീസ് സ്റ്റേഷന് കെട്ടിടം പണിയുന്നത്. അനുവദിക്കപ്പെട്ട പൊലീസ് സ്റ്റേഷൻ താൽക്കാലികമായി തുടങ്ങാൻ കൊടൽ നടക്കാവ് പറപ്പാറകുന്നിൽ വനിത വ്യവസായ കേന്ദ്രം കെട്ടിടത്തിൽ പ്രവൃത്തി നടക്കുന്നുണ്ട്. ഏറെ വൈകാതെ സ്റ്റേഷൻ ഉദ്ഘാടനം ചെയ്യപ്പെടുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ബജറ്റിൽ സംസ്ഥാനത്ത് ഏഴ് പൊലീസ് സ്റ്റേഷനുകൾ അനുവദിച്ചതിൽ ഒന്നാണ് പന്തീരാങ്കാവ് പൊലീസ് സ്റ്റേഷൻ. റവന്യൂ രേഖകൾ പ്രകാരമുള്ള ഭൂമിയിൽ കയ്യേറ്റം നടന്നിട്ടുണ്ടെന്ന സംശയമുണ്ട്. താലൂക്ക് സർവേയർ സിനുകുമാർ, ഫീൽഡ്‌ അസിസ്റ്റമാരായ ജിതേഷ്, ഉമേഷ്, പന്തീരാങ്കാവ് വില്ലേജ് ഓഫീസർ സി.അനിൽകുമാർ, വില്ലേജ് അസിസ്റ്റൻറ് ദിനേശൻ എന്നിവർ നടപടികൾക്ക് നേതൃത്വം നൽകി.

Post a Comment

0 Comments