സ്മാര്‍ട്ടായി കിഴക്കോത്ത് വില്ലേജ് ഓഫിസ്


കോഴിക്കോട്:ജനങ്ങളുടെ സഹകരണത്തോടെ കോഴിക്കോട് കിഴക്കോത്ത് വില്ലേജ് ഓഫിസ് സ്മാര്‍ട്ടായി. മികച്ച അടിസ്ഥാനസൗകര്യങ്ങള്‍ക്കൊപ്പം  ശീതീകരണ സംവിധാനവും പ്രത്യേകതയാണ്. അപേക്ഷകരുടെ മുന്‍ഗണന ഉറപ്പാക്കാന്‍ ടോക്കണ്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒട്ടും തിരക്കില്ല. ഉദ്യോഗസ്ഥരെല്ലാം അവരവരുടെ കസേരകളിലുണ്ട്. പരിഹാരം തേടിയെത്തുന്നവര്‍ പ്രതീക്ഷ നിറഞ്ഞ ചിരിയുമായി വേഗത്തില്‍ മടങ്ങുന്നു. കോഴിക്കോട് മലയോര മേഖലയില്‍പ്പെടുന്ന കിഴക്കോത്ത് വില്ലേജ് ഓഫിസിലെ പതിവ് കാഴ്ചയാണിത്. സര്‍ക്കാര്‍ ഓഫിസിന്റെ കുറവുകളൊന്നുമില്ലാതെ തീര്‍ത്തും സൗഹൃദ അന്തരീക്ഷം. ആവശ്യമറിയിക്കാനെത്തുന്നവര്‍ എത്ര ക്ഷീണിതരായാലും അവരെ തണുപ്പിക്കാന്‍ എ.സി സൗകര്യവുമുണ്ട്. സന്നദ്ധപ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് കിഴക്കോത്ത് വില്ലേജ് ഓഫിസ് സ്മാര്‍ട്ടായത്.

രേഖകളെടുക്കാനുള്ള കാലതാമസം ഒഴിവാക്കാന്‍ മികച്ച റിക്കാര്‍ഡ് റൂം. വൈദ്യുതി മുടങ്ങാതിരിക്കാന്‍ ഇന്‍വര്‍ട്ടര്‍, അപേക്ഷകര്‍ക്ക് പ്രത്യേകം ശുചിമുറി കുടിവെള്ള സൗകര്യം. കാര്യമറിയിച്ച ശേഷം പുറത്ത് വിശ്രമിച്ചാല്‍ ഊഴം തെറ്റാതെ ഉദ്യോഗസ്ഥര്‍ വിളിച്ച് പരിഹാര നടപടിയെടുക്കും. പിഴവുകളുണ്ടെങ്കില്‍ വേഗത്തില്‍ ബോധ്യപ്പെടുത്തും. അപേക്ഷകര്‍ക്ക് മഴയും വെയിലുമേല്‍ക്കാതിരിക്കാനുള്ള മേല്‍ക്കൂരയും പാട്ടാസ്വദിക്കാനുള്ള റേഡിയോയും വൈകാതെ ഏര്‍പ്പെടുത്തും. കിഴക്കോത്തിലെ വിസ്മയം ഇനിയും തുടര്‍ന്നുകൊണ്ടേയിരിക്കും

Post a Comment

0 Comments