കരിപ്പൂരിൽ നിന്ന് വലിയ വിമാനങ്ങളുടെ സർവീസ്: തിങ്കളാഴ്ച്ച എയർ ഇന്ത്യയുടെ സുരക്ഷാ പരിശോധനകോഴിക്കോട്:കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുന്നതിന്‍റെ ഭാഗമായി എയർ ഇന്ത്യയുടെ സുരക്ഷ പരിശോധന തിങ്കളാഴ്ച നടക്കും.

എയർ ഇന്ത്യയുടെ ഓപ്പറേഷൻ വിഭാഗത്തിലെ ഉന്നത സംഘമാണ് പരിശോധന നടത്തുക. പരിശോധനക്ക് എത്തുന്ന വിവരം എയർ ഇന്ത്യ  എയർപ്പോർട്ട് ഡയറക്ടർക്ക് കൈമാറി. എയർ ഇന്ത്യയുടെ സുരക്ഷാ പരിശോധനയുടെ വിവരം ഒൗദ്യോഗികമായി അറിയിച്ചതായി എം കെ രാഘവൻ എം.പിയും വ്യക്തമാക്കി.  സുരക്ഷാ പരിശോധന അനുകൂലമായാൽ എയർ ഇന്ത്യ കോഡ് ഇ വിമാനങ്ങളുടെ  സർവീസ് പുനരാംരംഭിക്കാനുള്ള അപേക്ഷ ഡി.ജി.സി.എക്ക് സമർപ്പിക്കും. നേരത്തെ സൗദി എയർലൈൻസ് സുരക്ഷാ പരിശോധന നടത്തി സർവീസ് ആരംഭിക്കാനുള്ള അപേക്ഷ സമർപ്പിച്ചിരുന്നു.

Post a Comment

0 Comments