മഴയുടെ തീവ്രത കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രംതിരുവനന്തപുര: സംസ്ഥാനത്ത് ശനിയാഴ്ചയും പലസ്ഥലങ്ങളിലും ശക്തമായ മഴ തുടര്‍ന്നേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ശനിയാഴ്ച കഴിയുന്നതോടെ മഴയുടെ തീവ്രത കുറയും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നേരിയ മഴയ്ക്ക് മാത്രമെ സാധ്യതയുള്ളുവെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നു. എന്നാല്‍, എറണാകുളം, ഇടുക്കി ജില്ലകളില്‍ ശനിയാഴ്ചയും അതിശക്തമായ മഴ പെയ്‌തേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.
തീരുവനന്തപുരവും കാസര്‍കോടും ഒഴികെയുള്ള ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. അതിനിടെ, മഴയുടെ തീവ്രത കുറയുമെന്ന റിപ്പോര്‍ട്ടുകള്‍ ആശ്വാസം നല്‍കുന്നതാണ്. ചൊവ്വാഴ്ച മുതല്‍ ഉയര്‍ന്നുതുടങ്ങിയ പെരിയാറിലെ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. ഇതോടെ ആലുവ അടക്കമുള്ള പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായി പുരോഗമിക്കുകയാണ്.

Post a Comment

0 Comments