ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ എല്ലാവരുടെയും സഹായ സഹകരണങ്ങൾ അത്യാവശ്യം- കലക്ടർ യു.വി ജോസ്



കോഴിക്കോട്:കഴിഞ്ഞ ദിവസങ്ങളിലൊക്കെ നമ്മൾ സഹായം അഭ്യർത്ഥിച്ചത് പ്രധാനമായും കോഴിക്കോടിന് പുറത്തുള്ള ജില്ലയിലെ നമ്മുടെ സഹോദരങ്ങൾക്ക് വേണ്ടിയായിരുന്നു.  എന്നാൽ സ്ഥിതിഗതികൾ മാറി വരികയാണ്. കോഴിക്കോട് ജില്ലയിൽ നമ്മൾ ഇതിനകം 95 ദുരിതാശ്വാസ ക്യാമ്പുകളിലായി 300-ൽ പരം കുടുംബങ്ങളിൽ നിന്നായി 8000 ഓളം ആളുകളെ താമസിപ്പിക്കുകയാണ്. മഴ ശക്തമായി  ഇതേ രീതിയിൽ തുടരുന്നത്  കടുത്ത വെല്ലുവിളിയാണ്. പക്ഷെ പ്രതിസന്ധികൾക്ക് മുന്നിൽ പതറാതെ തളരാതെ ഒത്തൊരുമയോടെ മുന്നേറിയ പാരമ്പര്യമാണ് നമ്മുടേത്. ഈ പ്രാവശ്യവും   നമ്മുടെ നാട് ഒറ്റക്കെട്ടായി ഊണും ഉറക്കവുമില്ലാതെ  ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വ്യാപ്രതരാണ്. പക്ഷെ ദുരിതാശ്വാസ ക്യാമ്പുകൾ ഓരോ മണിക്കൂറിലും പുതുതായി തുറക്കുന്നതോടെ നമ്മുടെ ആവശ്യങ്ങളും കൂടിക്കൂടി വരികയാണ്. നമ്മുടെ നാട് അതിന്റെ ചരിത്രത്തിൽ നേരിട്ടിട്ടില്ലാത്ത ദുരിതങ്ങളിലൂടെ കടന്നുപോകുമ്പോൾ



ജില്ലയിലെ ഓരോരുത്തരും തങ്ങൾക്കാവും വിധം സഹായവുമായി മുന്നോട്ട് വന്ന് ഈ പ്രതിസന്ധി ഘട്ടത്തിൽ അകപ്പെട്ട നമ്മുടെ സഹോദരങ്ങൾക്കൊപ്പം ഉണ്ടാവണമെന്നഭ്യർത്ഥിക്കുകയാണ്. ക്യാമ്പുകളിൽ വളരെ അത്യാവശ്യമുള്ള സാധനങ്ങളുടെ ഒരു ലിസ്റ്റ് താഴെ നൽകുകയാണ്. സാധനങ്ങൾ നൽകാൻ സന്നദ്ധരായവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെട്ടുകയോ, അല്ലെങ്കിൽ മാനാഞ്ചിറയിലുള്ള ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി. ടി. പി. സി.) ഓഫീസിൽ ഏൽപ്പിക്കുകയോ ചെയ്യുക.

1. പുതപ്പ്
2. ബെഡ് ഷീറ്റ്
3. ലുങ്കി
4. മാക്സി (nighties)
5. മെഴുക് തിരി
6. കുടിവെള്ളം
7. sanitary napkins
8. അരി
9. റവ
10. ആട്ട
11. ബിസ്കറ്റ്
12. ധാന്യങ്ങൾ
13. പയറുവർഗ്ഗങ്ങൾ
14. പാചക എണ്ണ
15. Inner wares (kids, ladies, gents)
15. Bucket, Mug, Soap
etc.

അന്വേഷണങ്ങൾക്ക് ബന്ധപ്പെട്ടേണ്ട ഫോൺ നമ്പറുകൾ: 98477 36000,  9961762440

credit: collector kozhikode Fb Post

Post a Comment

0 Comments