കോർപ്പറേഷൻ സ്റ്റേഡിയം ഗോകുലം എഫ്.സി. ക്ലബ്ബിന് വിട്ടുകൊടുകൊടുക്കാൻ തീരുമാനംകോഴിക്കോട്: കോർപ്പറേഷൻ സ്റ്റേഡിയം ഗോകുലം എഫ്.സി. ക്ലബ്ബിന് ഒരു വർഷത്തേക്ക് വിട്ടുകൊടുക്കാൻ നഗരസഭാ കൗൺസിൽയോഗത്തിൽ തീരുമാനമായി. ഗോകുലം ഫുട്‌ബോൾ ക്ലബ്ബിന് കോർപ്പറേഷൻ സ്റ്റേഡിയം ഒരു വർഷത്തേക്ക് വിട്ടുകൊടുക്കുന്നതോടെ കോഴിക്കോട് ഐ ലീഗ് മത്സരങ്ങൾക്ക് വേദിയാകും. ക്ലബ്ബിൽനിന്ന് വാടക ഈടാക്കില്ല. പകരം മൈതാനത്തിന്റെ അറ്റകുറ്റപ്പണിയും പരിചരണവും ഏറ്റെടുക്കുകയും വെള്ളം, വൈദ്യുതി തുടങ്ങിയവയുടെ ചെലവുകൾ വഹിക്കുകയുംചെയ്യണം. കോർപ്പറേഷനും സ്പോർട്‌സ് കൗൺസിലിനും മൈതാനവും സൗകര്യങ്ങളും ഉപയോഗപ്പെടുത്താം. ഇതുവഴി വലിയ സാമ്പത്തികനഷ്ടമാണ് കോർപ്പറേഷന് ഉണ്ടാകാൻ പോകുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി

Post a Comment

0 Comments