കാലവർഷം:പിഡബ്ല്യുഡി റോഡുകൾ നശിച്ച് നഷ്ടം 211 കോടികോഴിക്കോട്:ജില്ലയിൽ പൊതുമരാമത്ത് വകുപ്പിന്റെ റോഡുകൾ നശിച്ചുണ്ടായ നഷ്ടം 211 കോടി. ഇതിൽ പിഡബ്ല്യുഡി റോഡ്സ് വിഭാഗത്തിനു കീഴിൽ മാത്രം 200 കോടിയുടെ നാശമുണ്ട്. ജില്ലയിലുള്ള 1850 കിലോമീറ്റർ റോഡിൽ 40% ഭാഗവും തകർന്നെന്നാണ് റോഡ്സ് വിഭാഗത്തിന്റെ കണക്ക്. റോഡ്സ് കോഴിക്കോട് എക്സിക്യൂട്ടീവ് എൻജിനീയർക്കു കീഴിൽ വരുന്ന പാൽചുരത്തിലെ നഷ്ടവും ഇതിലുൾപ്പെടുന്നു.തകർന്ന റോഡുകളിൽ ഗതാഗതം പുനഃസ്ഥാപിക്കാൻ അടിയന്തരമായി 10 കോടിയുടെ ജോലികൾ നടത്താൻ ഏർപ്പാടാക്കി. പിഡബ്ല്യുഡി ദേശീയപാതാ വിഭാഗത്തിനുണ്ടായ നഷ്ടം 11 കോടിയാണ്. കോഴിക്കോട് ബൈപാസ്, താമരശ്ശേരി ചുരം എന്നിവയ്ക്കാണ് കൂടുതൽ നാശം സംഭവിച്ചിരിക്കുന്നത്. അടിയന്തര അറ്റകുറ്റപ്പണികൾക്കായി 33 ലക്ഷത്തിന്റെ ജോലികൾ നടത്തും.

Post a Comment

0 Comments