കനത്ത മഴ: വിവിധ സബ് ജില്ലകളിലും താമരശേരി താലൂക്കിലും നാളെയും അവധി



കോഴിക്കോട്: നാളെ വെള്ളിയാഴ്ച ജില്ലയിലെ മലയോര സബ്‌ജില്ലകളായ നാദാപുരം,  കുന്നുമ്മൽ, പേരാമ്പ്ര, ബാലുശ്ശേരി, മുക്കം, കുന്നമംഗലം എന്നീ സബ്‌ജില്ലകളിലെയും താമരശ്ശേരി താലൂക്കിലേയും  എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്ന് അറിയിക്കുന്നു. മറ്റു സബ് ജില്ലകളിൽ അപകട ഭീതി നിലനിൽക്കുന്നുണ്ടെങ്കിൽ  ഹെഡ്മാസ്റ്റർമാർക്ക് പിന്നീട് നികത്താമെന്ന നിബന്ധനയിൽ  പ്രാദേശിക അവധി  നൽകാവുന്നതാണ്.നാളെ നടത്താനിരുന്ന  ദേശീയ വിര നിമാർജന പരിപാടി അടുത്ത മാസത്തേക്ക് മാറ്റിയതായും  അറിയിക്കുന്നു.



Post a Comment

0 Comments