ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്കുള്ള മുഴുവൻ ബസുകളും റദ്ദാക്കി



ബെംഗളൂരു: അതിരൂക്ഷമായ പ്രളയക്കെടുതികളെ തുടര്‍ന്ന് ബെംഗളൂരുവിൽനിന്ന്‌ കേരളത്തിലേക്കുള്ള ബസ് സർവീസുകൾ പൂർണമായും നിലച്ചു. തെക്കൽ ജില്ലകളിലേക്കും വടക്കൻജില്ലകളിലേക്കുമുള്ള ബസ് സർവീസുകൾ പൂർണമായും റദ്ദാക്കി. കേരള ആർ ടി സി മുഴുവൻ സർവീസുകളും നിർത്തിവച്ചു. സ്വകാര്യ ബസുകളും സർവീസ് നടത്തിയില്ല.

വ്യാഴാഴ്ച രാത്രി കർണാടക ആർ ടി സി യുടെ മൂന്നു ബസുകൾ മാത്രം പാലക്കാട്ടേക്ക് സർവീസ് നടത്തിയിരുന്നു. തെക്കൻ ജില്ലകളിലേക്കുള്ള പതിനഞ്ചോളം കർണാടക ആർ ടി സി ബസുകൾ കഴിഞ്ഞദിവസം പാലക്കാട്ട്‌ ഓട്ടം അവസാനിപ്പിച്ചിരുന്നു. കുതിരാൻ വഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചാൽ ഇവ വീണ്ടും സർവീസ് തുടങ്ങും. ബസുകളിൽ ടിക്കറ്റ് ബുക്കുചെയ്തവർക്ക് പണം റീഫണ്ട് ചെയ്യുമെന്ന് കേരള,  കർണാടക ആർ ടി സി അധികൃതർ വ്യക്തമാക്കി. അതേസമയം ബസുകളിൽ സീറ്റ് ബുക്കുചെയ്യാനുള്ള സൗകര്യം ഇപ്പോഴും തുടരുന്നുണ്ട്.



ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്കുള്ള ട്രെയിന്‍ സർവീസുകളും ഭാഗികമായി തടസ്സപ്പെട്ടു. യശ്വന്ത്പുർ- കണ്ണൂർ എക്സ്പ്രസ്‌ മാത്രമാണ് മലബാർ മേഖലയിലെത്താനുള്ള ഒരേയൊരു മാർഗം. കേരളത്തിലെ തെക്കൻ ജില്ലകളിലേക്കുള്ള തീവണ്ടികൾ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. ഈ തീവണ്ടികളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്

Post a Comment

0 Comments