ജില്ല ഭരണ കൂടത്തിന്‍റെ ആഹ്വാനം ഏറ്റുപിടിച്ച് കോഴിക്കോടൻ ജനത: ആവശ്യ വസ്തുകളുമായി ഡിടിപിസി ഓഫീസില്‍ എത്തിയത് ആയിരങ്ങൾകോഴിക്കോട്: കേരളം ഇന്നുവരെ നേരിടാത്ത പ്രളയക്കെടുതിയില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ കോഴിക്കോട് ഒന്നടങ്കം രംഗത്ത്. ജില്ല ഭരണ കൂടത്തിന്‍റെ നേതൃത്വത്തില്‍ മാനാഞ്ചിറ ഡിടിപിസി ഓഫീസില്‍ ആരംഭിച്ച ആവശ്യ വസ്തു ശേഖരണ കേന്ദ്രത്തില്‍ ആയിരക്കണക്കിനാളുകളാണ് സഹായവുമായി എത്തിയത്. ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനും നൂറുക്കണക്കിന് യുവാക്കള്‍ രംഗത്തെത്തി. ഇവിടെ നിന്ന് ശേഖരിക്കുന്ന സാധനങ്ങള്‍ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിക്കുന്നതും സന്നദ്ധ പ്രവര്‍ത്തകര്‍ തന്നെയാണ്.


വിവിധ കേന്ദ്രങ്ങളില്‍ ലഭിക്കുന്ന ലിസ്റ്റ് പ്രകാരമാണ് ഇവിടെ നിന്ന് സാധനങ്ങള്‍ ദുരിതാശ്വസ കേന്ദ്രങ്ങളില്‍ എത്തിക്കുന്നത്. ആയിരക്കണക്കിന് പേരാണ് മലയോര മേഖലയില്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്. സുമനസ്സുകളുടെ സഹായം കൊണ്ട് മാത്രമാണ് ഇത്തരം ക്യാമ്പുകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുനതെന്ന് ജില്ല കളക്ടര്‍ യുവി ജോസ് പറഞ്ഞു.

Post a Comment

0 Comments