ജില്ലയിലെ ദുരിതാശ്വാസക്യാമ്പുകൾ നിർത്തി തുടങ്ങി; വീടുകളിൽ ശുചീകരണം നടത്താൻ യുവജന കൂട്ടായ്മകൾ

ഉരുൾപൊട്ടൽ ഉണ്ടായ പുതുപ്പാടി കണ്ണപ്പൻകുണ്ടിൽ വിടുകളിലെ ചളിയും, റോഡിലെ തടസ്സങ്ങളും യുവജന സംഘടനാപ്രവര്‍ത്തകര്‍ നീക്കം ചെയ്യുന്നു  

കോഴിക്കോട്: വെള്ളം താഴ്ന്നതോടെ ജില്ലയിലെ കുടുതൽ ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തനം നിർത്തി. ഭൂരിഭാഗം കുടുംബങ്ങളും വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. ഇവരെ സഹായിക്കാൻ സന്നദ്ധസംഘടനകളും യുവജനസംഘടനകളും ആരോഗ്യവകുപ്പുമെല്ലാം ഞായറാഴ്ച രംഗത്തെത്തി. മഴ കുറയുകയും പുഴകളിലെ ജലനിരപ്പ് താഴുകയും ചെയ്തതോടെ ശനിയാഴ്ച മുതൽ കുടുംബങ്ങൾ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. ഞായറാഴ്ചയും ഒട്ടേറെ കുടുംബങ്ങൾ തിരിച്ചുപോയി.

ജില്ലയിലെ ഉരുൾപൊട്ടൽ നടന്ന കണ്ണപ്പൻകുണ്ട്, കൂടാതെ വെള്ളംകയറിയ പലയിടങ്ങളിലും വീടുകൾ വൃത്തിയാക്കാനും റോഡുകളും മറ്റും ഗതാഗത യോഗ്യമാക്കാനും ജില്ലയിലെ യുവജനസംഘടനകൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങി. ഇവർക്ക് പിന്തുണയുമായി ആരോഗ്യവകുപ്പും ജനപ്രതിനിധികളും നാട്ടുകാരുമെല്ലാം എത്തി. വീടുകളുടെ അകത്ത് നിറഞ്ഞ ചളിയായിരുന്നു പ്രധാന പ്രശ്നം. ഇത് നീക്കംചെയ്യുന്ന ജോലിയാണ് പ്രധാനമായും നടന്നത്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ക്ലോറിനേഷനും ഉണ്ടായി. കുമ്മായം വിതറിയതിനുപുറമെ ഡെറ്റോൾ, ഫിനോയിൽ എന്നിവയും ഉപയോഗിച്ചായിരുന്നു അണുനശീകരണം.


Post a Comment

0 Comments