ജില്ലയില്‍ മഴക്ക് നേരിയ ശമനം; താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിൽ; ഓരോ നിമിഷവും ജലനിരപ്പ് ഉയരുന്നുകോഴിക്കോട്: ജില്ലയില്‍ കനത്ത മഴ തുടരുന്നു.ഇരുവഴിഞ്ഞി പുഴ ചാലിയാര്‍, പൂനൂര്‍, ചെറുപുഴ എന്നിവയെല്ലാം കരവിഞ്ഞൊഴുകുകയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപൊക്കമാണ് ജില്ലയില്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. കോഴിക്കോട്, വയനാട് ദേശീയപാതയില്‍ മൂഴിക്കല്‍, ചെലവൂര്‍, പടനിലം, നെല്ലാംങ്കണ്ടി തുടങ്ങിയ പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. പുഴകളുടെ തീരങ്ങളില്‍ ഓരോ നിമിഷവും ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ചെലവൂര്‍ സ്‌കൂള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലായതായാണ് റിപ്പോര്‍ട്ട്. മൂഴിക്കല്‍ പുഴയരികിലെ ആയിരത്തോളം അന്തേവാസികളെ മാറ്റി പാര്‍പ്പിച്ചു. കുന്ദമംഗലം, ചാത്തമംഗലം, മാവൂര്‍ ,പെരുവയല്‍, പെരുമണ്ണ, ഒളവണ്ണ എന്നീ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി. കാരന്തൂര്‍ മെഡിക്കല്‍ കോളേജ് റോഡില്‍ വന്‍ മരം കടപുഴകി വീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ദ്രുത കര്‍മ്മ സേനയും പോലീസും, ജനപ്രതിനിധികളും, റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.


Post a Comment

0 Comments