മഴ തുടരുന്നു: കോഴിക്കോട് കൂടരഞ്ഞിയിൽ ഉരുൾപൊട്ടി; ഒരു മരണം

.

കോഴിക്കോട്:കൂടരഞ്ഞി പഞ്ചായത്തിലെ കല്പിനിയിൽ ഉരുൾപൊട്ടലിൽ മണ്ണിനടിയിൽപെട്ട് ഒരു കുട്ടി മരിച്ചു.കല്പിനി തയ്യിൽ ഗോപാലന്റെ ഇളയ കുട്ടിയാണ് മരിച്ചത്. അർദ്ധരാത്രിക്കു ശേഷമുണ്ടായ ഉരുൾപൊട്ടലിൽ ഗോപാലന്റെ വീടിനു മുകളിൽ കല്ലും മണ്ണും വന്ന് മൂടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഗോപാലനേയും കുടുംബാംഗ ങ്ങളെയും പുറത്തെടുത്തു. ഗുരുതരമായി പരുക്കേറ്റ ഗോപാലന്റെ രണ്ടു കുട്ടികളെ തിരുവമ്പാടി ലിസാ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ  നൽകിയ ശേഷം മുക്കം കെ.എം.സി.ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Post a Comment

0 Comments