കനോലി കനാലിലേക്ക‌് 178 സ്ഥലത്ത‌് നിന്ന്‌ മലിനജലം ഒഴുക്കുന്നുകോഴിക്കോട‌്:കനോലി കനാലിലേക്ക‌് 178 സ്ഥലങ്ങളിൽ മലിനജലം ഒഴുക്കുന്നതിനുള്ള കുഴലുകൾ സ്ഥാപിച്ചതായി കണ്ടെത്തൽ.  30 പ്രധാന ഓവുചാലുകൾ കനാലുമായി നേരിട്ട‌് ബന്ധിപ്പിച്ചതായും മലിനീകരണ നിയന്ത്ര ബോർഡിന്റെ സർവേയിൽ വ്യക്തമായി.ആശുപത്രികൾ, വീടുകൾ, ഫ‌്ളാറ്റുകൾ, സ്ഥാപനങ്ങൾ എന്നിവയെല്ലാം ഇത്തരത്തിൽ അനധികൃത കുഴലുകൾ നിർമിച്ചിട്ടുണ്ട‌്. ഇവർക്കെല്ലാം നോട്ടീസ‌് അയച്ചതായി മേയർ തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു. ഇനി കർശന നടപടിയുണ്ടാകും. കനാൽ മലിനമാക്കുന്നവർക്കെതിരെ മൂന്ന‌ു വർഷംവരെ തടവും രണ്ട‌ു ലക്ഷം രൂപവരെ പിഴയും കിട്ടാവുന്ന കുറ്റമായി കണക്കാക്കും.

Post a Comment

0 Comments