കേരളത്തില്‍ ഉടനീളം വൈദ്യുതി ഓഫ് ചെയ്യാന്‍ പോകുന്നു എന്ന വാര്‍ത്ത തെറ്റാണ്; വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് എംഎം മണി



തിരുവനന്തപുരം: കേരളത്തില്‍ ഉടനീളം വൈദ്യുതി ഓഫ് ചെയ്യാന്‍ പോകുന്നു എന്ന രീതിയില്‍ വാട്‌സ്‌ആപ്പിലൂടെ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് മന്ത്രി എംഎം മണി. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത് എന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോഴത്തെ പേമാരിയില്‍ സംസ്ഥാനത്താകെ 4000 ത്തോളം വിതരണ ട്രാന്‍സ്‌ഫോര്‍മറുകള്‍ ഓഫ് ചെയ്ത് വെച്ചിരിക്കുയാണ്. ഏറ്റവും കൂടുതല്‍ പത്തനംതിട്ട ജില്ലയിലാണ് ഓഫ് ചെയ്തിട്ടുള്ളത്. അപകടമൊഴിവാക്കാനാണ് ഓഫ് ചെയ്യുന്നത്. ഇതില്‍ നൂറോളം എണ്ണം വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണ്.

എറണാകുളത്ത് കലൂര്‍ 110 കെവി, കുറുമാശ്ശേരി, കൂവപ്പടി 33 കെവി , തൃശുരില്‍ പരിയാരം, അന്നമ്മ നട, പാലക്കാട് ശ്രീകൃഷ്ണ പുരം, വയനാട്ടില്‍ കല്‍പ്പറ്റ എന്നിങ്ങനെ 7 സബ് സ്‌റ്റേഷനും ആഢ്യന്‍പാറ മലപ്പുറം, മാടുപ്പെട്ടി ഇടുക്കി, റാന്നി പെരുനാട് പത്തനംതിട്ട എന്നീ ജല വൈദ്യുതി നിലയങ്ങളും വെള്ളം കയറി ഉല്പാദനം നിര്‍ത്തിയ അവസ്ഥയിലാണ്.എല്ലാം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ പരിശ്രമത്തിലാണ് ജീവനക്കാര്‍ എന്നും അദ്ദേഹം അറിയിച്ചു.


Post a Comment

0 Comments