താമരശ്ശേരി ചുരത്തിലൂടെയുള്ള ചരക്കു വാഹന നിരോധനം താൽക്കാലികമായി പിൻവലിച്ചുകോഴിക്കോട്:താമരശ്ശേരി ചുരത്തിലൂടെയുള്ള ചരക്കു വാഹന നിരോധനം താൽക്കാലികമായി പിൻവലിച്ചു. ഇന്ന് മുതൽ താമരശ്ശേരി ചുരത്തിലൂടെ 15 ടൺ ഭാരമുള്ള ചരക്ക് വാഹനങ്ങളും ( 6 വീൽ) ടൂറിസ്റ്റ് ബസുകളും യഥേഷ്ടം കടന്നു പോകുന്നതിന് ജില്ലാ കലക്ടർ അനുമതി നൽകിയിരിക്കുന്നു. 15 ടണ്ണിന് മുകളിലുള്ള വാഹനമെങ്കിൽ നിരോധനം നിലനിർത്തിക്കൊണ്ടാണു ഇളവ് അനുവദിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് പോലീസ് ഡിപ്പാർട്ട്മെന്റിന് നിർദേശം ലഭിച്ചതായും അറിയിച്ചിട്ടുണ്ട്.

Post a Comment

0 Comments