മുല്ലപ്പെരിയാർ ഡാമിനെ കുറിച്ച് വ്യാജപ്രചരണം: നാല് പേ‌ർക്കെതിരെ കേസെടുത്തു



തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിന് വിള്ളലെന്ന് വ്യാജപ്രചരണം നടത്തിയ നാല് പേർ‌ക്കെതിരെ മ്യൂസിയം പൊലിസ് കേസെടുത്തു. വി.സി ജെയിംസ്, വിൻസന്റ് വെല്ലൂക്കരൻ, ദിൽജിത്ത് കണ്ണൂർ, ഡെയ്ലി ഇന്ത്യൻ ഹെറാൾഡിന്റെ എഡിറ്റർ എന്നിവർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.




നേരത്തെ, മുല്ലപ്പെരിയാർ ഉൾപ്പടെയുള്ള ഡാമുകൾക്ക് ബലക്ഷയം സംഭവിച്ചതായും ഡാമുകൾ തകരും എന്ന രീതിയിലും വ്യാജ വാർത്തകൾ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇവ ജനങ്ങളിൽ ആശങ്കയുണ്ടാക്കിയ സാഹചര്യത്തിൽ ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസും അറിയിച്ചിരുന്നു.

Post a Comment

0 Comments