കോഴിക്കോട്: കോയമ്പത്തൂര്‍ സ്‌ഫോടന പരമ്പരയിലെ പ്രതി 20 വര്‍ഷങ്ങള്‍ക്ക് ശേഷം കോഴിക്കോട് നിന്ന് പിടിയിലായി. കോഴിക്കോട് മാങ്കാവ് സ്വദേശി റഷീദ് (44) ആണ് പിടിയിലായത്. തമിഴ്‌നാട് സി.ബി.സി.ഐ.ഡി വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
1998ലെ സ്‌ഫോടന പരമ്പരക്ക് ശേഷം ഇയാള്‍ ഖത്തറിലേക്ക് നാടുവിട്ടിരുന്നു. ഇന്നലെ വൈകിട്ടാണ് ഇയാളെ കോഴിക്കോട്ട് നിന്ന് അറസ്റ്റ് ചെയ്തത്. ചെന്നൈയില്‍ എത്തിച്ച് ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കി. ഐ.പി.സി 302, 307, 449, 465 എന്നിങ്ങനെ 16 വകുപ്പുകളാണ് റഷീദിന്റെ പേരില്‍ ചുമത്തിയിരിക്കുന്നത്. ഇന്റലിജന്‍സ് വിഭാഗം കൈമാറിയ വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. സ്‌ഫോടന പരമ്പരയില്‍ ഇയാള്‍ക്ക് കൃത്യമായ പങ്കുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം
0 Comments