തിരുവമ്പാടി: പഞ്ചായത്തിലെ തൊണ്ടിമ്മല്‍ വാര്‍ഡില്‍ ബിയര്‍ പാര്‍ലര്‍ തുടങ്ങാനായി കെ.ഡി.ടി.സിയുടെ റസ്റ്റോറന്റ് ലൈസന്‍സിനുള്ള അപേക്ഷ വെള്ളിയാഴ്ച പഞ്ചായത്ത് ഓഫിസില്‍ സമര്‍പ്പിച്ചു.
രണ്ടുവര്‍ഷം മുന്‍പ് ബിയര്‍ പാര്‍ലര്‍ തുടങ്ങാന്‍ ശ്രമിച്ച അതേ കെട്ടിടത്തില്‍ തന്നെയാണ് റസ്റ്റോറന്റിനും അപേക്ഷ നല്‍കിയിരിക്കുന്നത്. അന്ന് നാട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് അപേക്ഷ പഞ്ചായത്ത് നിരസിക്കുകയായിരുന്നു. ഇപ്പോള്‍ മദ്യശാലകള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എന്‍.ഒ.സി ആവശ്യമില്ലാത്തതിനാല്‍ തുടങ്ങുന്നത് ബിയര്‍ പാര്‍ലര്‍ തന്നെയാണോയെന്ന സംശയത്തിലാണ് നാട്ടുകാര്‍. റസ്റ്റോറന്റ് തുറന്നാല്‍ ബിയര്‍ പാര്‍ലറിനുള്ള അനുമതി നേടിയെടുക്കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രയാസമുണ്ടാകില്ല. അതേസമയം റസ്റ്റോറന്റിനുള്ള അപേക്ഷ മതിയായ കാരണങ്ങളില്ലാതെ നിരസിക്കാന്‍ പഞ്ചായത്തിനും കഴിയില്ല.
തിരുവമ്പാടി-അഗസ്ത്യന്‍മുഴി റോഡിലെ തൊണ്ടിമ്മലില്‍ ഉള്‍പ്രദേശത്ത് ഒരു റസ്റ്റോറന്റിന് യാതൊരു സാധ്യതയുമില്ലെന്ന് നാട്ടുകാര്‍ പറയുന്നു. അതുകൊണ്ടു തന്നെ ഇത് മദ്യശാല തുടങ്ങാനുള്ള നീക്കമാണെന്ന ഉറച്ച വിശ്വാസത്തിലാണിവര്‍. വിനോദസഞ്ചാരവുമായി യാതൊരു ബന്ധവുമില്ലാത്ത പ്രദേശമാണിത്. രണ്ടു വര്‍ഷം മുന്‍പ് നാട്ടുകാര്‍ കര്‍മസമിതി രൂപീകരിച്ച് രംഗത്തിറങ്ങിയാണ് ഈ നീക്കത്തെ പ്രതിരോധിച്ചത്. പിന്നീട് കര്‍മസമിതിയുടെ പ്രവര്‍ത്തനം നിര്‍ജീവമായതായും ആക്ഷേപമുണ്ട്.
0 Comments