ചുരത്തില്‍ ഇനി തണുത്ത വെള്ളവും


താമരശ്ശേരി: ചുരം കാഴ്ചകള്‍ ആസ്വദിക്കാനെത്തുന്ന സന്ദര്‍ശകര്‍ക്ക് ഇനി മുതല്‍ തണുത്ത വെള്ളവും ലഭ്യമാകും. ചുരം വ്യൂ പോയിന്റിന് സമീപം പൊലിസ് എയ്ഡ് പോസ്റ്റിനോട് ചേര്‍ന്നാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ചുരം സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വി വണ്‍ ഗ്രൂപ്പാണ് കൂള്‍ഡ് വാട്ടര്‍ സ്‌കീം പദ്ധതി തയാറാക്കിയത്. കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് നിര്‍വഹിച്ചു. എ.എസ്.ഐ സുനില്‍ കുമാര്‍, ചുരം സംരക്ഷണസമിതി പ്രസിഡന്റ് മൊയ്തു മുട്ടായി, ജന. സെക്രട്ടറി പി.കെ സുകുമാരന്‍, ട്രഷറര്‍ വി.കെ താജുദ്ദീന്‍, ടി.പി.സി രാമന്‍, എം.പി സലീം, എം.പി സതീഷ്, അബ്ദുല്‍ ലത്തീഫ് സംബന്ധിച്ചു


Post a Comment

0 Comments