ഏഷ്യന്‍ ഗെയിംസ് ഹീറോ ജിന്‍സണ്‍ ജോണ്‍സണ്‌ അര്‍ജുന അവാര്‍ഡിൻ ശുപാർശന്യൂഡല്‍ഹി: മലയാളി താരം ജിന്‍സണ്‍ ജോണ്‍സൺ ഉൾപ്പെടെ ഇരുപതു കായികതാരങ്ങൾക്കു അര്‍ജുന പുരസ്കാരത്തിനു ശുപാർശ. ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്ററില്‍ വെള്ളിയും നേടിയതാണ് കോഴിക്കോട്ടു നിന്നുള്ള ജിൻസണു നേട്ടമായത്.  ഡൽഹിയിൽ ചേർന്ന അവാർഡ് കമ്മിറ്റിയാണ് തീരുമാനമെടുത്തത്. അവാർഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയാണ് ജിന്‍സണ്‍.


Post a Comment

0 Comments