നാളെ കോതി അഴിമുഖത്ത് ചെളിനീക്കൽ:കലക്ടർ യു.വി. ജോസ്



കോഴിക്കോട്:കല്ലായിപ്പുഴയുടെ അഴിമുഖത്ത് കോതിയിൽ അടിഞ്ഞുകൂടിയിരിക്കുന്ന മണ്ണും ചെളിയും നീക്കാൻ ഒറ്റദിന ദൗത്യവുമായി കലക്ടർ യു.വി. ജോസ്. ശനിയാഴ്ച ലഭ്യമാകുന്നത്ര മണ്ണുമാന്തി യന്ത്രങ്ങൾ ഇറക്കി പരമാവധി ചെളിനീക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി യുഎൽസിസിഎസ് അടക്കമുള്ള സ്ഥാപനങ്ങളുടെ മണ്ണുമാന്തികൾ സൗജന്യമായി ലഭ്യമാക്കും. പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ ഇന്നലെ ഉച്ചയോടെ നേരിട്ടുകണ്ട് പരാതിപ്പെട്ടതോടെ വൈകിട്ട് കലക്ടർ സ്ഥലം സന്ദർശിക്കുകയായിരുന്നു.



അഴമുഖത്തുകൂടി മത്സ്യബന്ധനത്തിനിറങ്ങുന്ന വള്ളങ്ങൾക്ക് അടിതട്ടി തകറാറുണ്ടാകുന്നത് പതിവായതോടെയാണ് നൈനാംവളപ്പ് എൻഫയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ പരാതിയുമായി കലക്ടറെ കണ്ടത്. കല്ലായിപ്പുഴ നവീകരണ പദ്ധതി നടപ്പാകുന്നതുവരെ താൽക്കാലിക ആശ്വാസമെന്ന രീതിയിൽ ചെളിനീക്കാനുള്ള നടപടിയുണ്ടാകണമെന്ന ആവശ്യമാണ് കലക്ടർ അംഗീകരിച്ചത്.

Post a Comment

0 Comments