ഗതാഗത മന്ത്രി എകെ ശശീന്ദ്രനുമായി ചർച്ച നടത്തുന്ന MLA കാരാട്ട് റസാഖിന്റെ നേതൃത്വത്തിലുള്ള സർവ്വകക്ഷിസംഘം |
വളരെ അനുഭാവപൂര്‍ണ്ണമായ നിലപാടാണു മന്ത്രിയുടെയും മറ്റും ഭാഗത്തു നിന്നും ഉണ്ടായതെന്ന് എംഎല്‍എ പറഞ്ഞു. കൊടുവള്ളിയില്‍ നിന്നും മാറ്റി മടവൂര്‍ പഞ്ചായത്തിനെ പുതുതായി രൂപീകരിക്കുന്ന നന്മണ്ട ആര്‍ടി ഓഫീസിന്റെ പരിധിയിലെ കരട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. തീരുമാനത്തിനെതിരെ മടവൂരില്‍ ജനപ്രതിനിധികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധ പരിപാടികളാണ് സംഘടിപ്പിച്ചത്.
മടവൂരിലെ ജനങ്ങള്‍ക്ക് ഏറ്റവും പെട്ടന്ന് എത്തിച്ചേരാന്‍ കഴിയുന്നത് കൊടുവള്ളിയിലേക്കാണ്. ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രതിഷേധവുമായി രംഗത്തെത്തിയത്. കൊടുവള്ളി, കോഴിക്കോട് ആര്‍ടി ഓഫീസ് പരിധിയിലെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് നന്മണ്ട ആര്‍ടി ഓഫീസ് രൂപീകരിച്ചത്.
കിഴക്കോത്ത്, മടവൂര്‍ പഞ്ചായത്തുകളെ ഉള്‍പ്പെടുത്തിയതിനെതിരെ ആദ്യഘട്ടത്തില്‍ തന്നെ പ്രതിഷേധമുയര്‍ന്നിരുന്നു. പിന്നീട് കിഴക്കോത്ത് പഞ്ചായത്തിനെ നന്മണ്ടയില്‍ നിന്ന് ഒഴിവാക്കിയെങ്കിലും മടവൂരിനെ നിലനിര്‍ത്തി. ഒടുവില്‍ കഴിഞ്ഞ ദിവസം മടവൂര്‍ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ കൊടുവള്ളി ആര്‍ടി ഓഫീസിന് മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തിയിരുന്നു. തുടര്‍ന്ന് എംഎല്‍എയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് അനുകൂല തീരുമാനമുണ്ടായത്.
0 Comments