പയ്യോളി – പേരാമ്പ്ര റോഡ് നിർമാണം: അനിശ്ചിതത്വമില്ലെന്ന് യുഎൽസിസിഎസ്

പയ്യോളി – പേരാമ്പ്ര റോഡ് (ഫയൽ ചിത്രം)
കോഴിക്കോട്:42 കോടി രൂപയുടെ കരാർ എടുത്ത പയ്യോളി – പേരാമ്പ്ര റോഡിന്റെ പണിയിൽ അനിശ്ചിതത്വമില്ലെന്നും സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ഡയറക്ടർ എം.എം. സുരേന്ദ്രൻ പറഞ്ഞു. രാഷ്ട്രീയ കക്ഷികൾക്ക് അവരുടെ താൽപര്യം സംരക്ഷിക്കാൻ സൊസൈറ്റി കൂട്ടു നിൽക്കില്ല. നിലവിലുള്ള പ്ലാനും സ്കെച്ചുമനുസരിച്ചു റോഡിന്റെ ഇരുവശത്തുമുള്ള ഓട നിർമാണവും ടാറിങ്ങും നടത്തും. പഞ്ചായത്തിന്റെ അധീനതയിലുള്ള കെട്ടിടം അവർ തന്നെ പൊളിക്കണം. പൊതുമരാമത്തിന്റെ സ്ഥലത്തു കൂടെ സ്കെച്ചിലുള്ള പോലെ പണി തീർക്കും.



കെട്ടിടം പൊളിക്കുന്നതിനെ ചൊല്ലി വിവാദം പഞ്ചായത്ത് ബസ്‌സ്റ്റാൻഡിന് ഏറ്റെടുത്ത സ്ഥലത്തുള്ള കെട്ടിട ഉടമയിൽ നിന്നു ക്രമവിരുദ്ധമായി നികുതി വാങ്ങിയതു കെട്ടിടം സംരക്ഷിക്കാനാണെന്നു മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പൂക്കോട്ട് ബാബുരാജ് ആരോപണമുന്നയിച്ചിരുന്നു. ഇതിന് ഉത്തരവാദികളെ പ്രോസിക്യൂട്ട് ചെയ്യണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യ വ്യക്തിക്കു പഞ്ചായത്ത് ഭൂമി കൈവശപ്പെടുത്താൻ സൗകര്യം ഒരുക്കുന്ന നീക്കം അംഗീകരിക്കില്ലെന്നു ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി. വേണുഗോപാൽ പറഞ്ഞു.

ഭൂമി തിരിച്ചുപിടിക്കും

പഞ്ചാ. ഭരണസമിതി മേപ്പയൂർ ടൗണിൽ പഞ്ചായത്തധീനതയിലുള്ള ഭൂമി ആരെങ്കിലും കൈവശപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവ തിരിച്ചുപിടിക്കാൻ നടപടി സ്വീകരിക്കാൻ ഇന്നലെ ചേർന്ന പഞ്ചായത്ത് ഭരണ സമിതി യോഗം തീരുമാനിച്ചു. സർവേയറെക്കൊണ്ട് അളന്നു തിട്ടപ്പെടുത്താൻ ഭരണസമിതി സെക്രട്ടറിയെ ചുമതലപ്പെടുത്തി. റോഡ് വികസനവുമായി ബന്ധപ്പെട്ടു പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ ആരും പരാതി പറഞ്ഞില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് പി.കെ. റീനയും വൈസ് പ്രസിഡന്റ് കെ.ടി. രാജനും പറഞ്ഞു. സർവകക്ഷി യോഗം ആവശ്യം റോഡ് വികസനവുമായി ബന്ധപ്പെട്ടുള്ള വിഷയം ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിക്കണമെന്നതാണു  നാട്ടുകാർ ആവശ്യപ്പെടുന്നത്. ഇതു സംബന്ധിച്ചു യു ഡി എഫ് ധർണയും സിപിഎം വിശദീകരണ പൊതുയോഗവും നടത്തിയിരുന്നു.

Post a Comment

0 Comments