കരിപ്പൂർ:വലിയ വിമാനങ്ങളുടെ സർവ്വീസ്; കടമ്പകളേറെ കടന്നിട്ടും സർവിസുകൾ പുനരാരംഭിക്കുന്നത്​ വൈകുന്നു


 വ്യോമയാനകാര്യ മന്ത്രാലയത്തി​ന്റെ അന്തിമ അനുമതിയായിട്ടില്ല

കോ​ഴി​ക്കോ​ട്​: മൂ​ന്ന്​ വ​ർ​ഷ​ത്തെ കാത്തിരിപ്പിനും നിരന്ത​ര ഇ​ട​പെടലു​കൾക്കും ഒടുവിൽ കോഴിക്കോട്​ വിമാനത്താവളത്തിൽനിന്ന്​ ഇടത്തരം, വലിയ വിമാനങ്ങ​ൾ​ക്ക്​ അ​നു​മ​തി​യാ​യി​ട്ടും സ​ർ​വി​സ്​ പുനരാരം​ഭി​ക്കു​ന്ന​ത്​ വൈ​കു​ന്നു. ജി​ദ്ദ, റി​യാ​ദ്​ സർവിസു​ക​ൾ ആ​രം​ഭി​ക്കാ​ൻസൗ​ദി എയർലൈൻസിന്​ ആ​ഗ​സ്​​റ്റ്​ ഒ​മ്പതിനാണ് ഡ​യറക്ടറേ​റ്റ്​ ജ​ന​റ​ൽ ഒാ​ഫ്​ സിവിൽ ഏ​വി​യേ​ഷ​ൻ (ഡി.​ജി.​സി.​എ) അനുമതി ന​ൽ​കി​യ​ത്. ഇ​തി​നു​ള്ള നടപടികളുമായി സൗ​ദി എ​യ​ർ​ലൈ​ൻ​സ്​ മുന്നോട്ട് പോ​യെ​ങ്കി​ലും വ്യോ​മ​യാ​ന​കാ​ര്യ മന്ത്രാലയത്തിന്റെ അന്തിമ അനുമതിയായിട്ടില്ല. സെ​പ്​​റ്റം​ബ​ർ അവസാനവാരത്തിലോ ഒ​ക്​​ടോ​ബ​ർ ആ​ദ്യ​വാ​ര​ത്തി​ലോ സ​ർ​വി​സ്​ ആരംഭിക്കാനായിരുന്നു ശ്ര​മം. സ​മ​യ​ക്ര​മം സം​ബ​ന്ധി​ച്ച അ​ന്തി​മ അ​നു​മ​തി വൈകിയാൽ ശീതകാ​ല ഷെ​ഡ്യൂ​ളി​ൽ ഉൾപ്പെ​ടു​ത്തി​യാ​കും സ​ർ​വി​സ്​ ആരംഭിക്കുക. ഹാ​ജി​മാ​രെ തിരിച്ചെത്തിക്കുന്ന​തി​​ന്റെ തി​ര​ക്കി​ലാ​ണ്​ സൗദി​യ. സെപ്റ്റംബർ 26-നാ​ണ്​ ഇ​ത്​ പൂർത്തി​യാ​കു​ക. ഇതിന്​ ശേ​ഷ​മാ​യി​രി​ക്കും കോ​ഴി​ക്കോ​ട്​ സ​ർ​വി​സിന്റെ ന​ട​പ​ടിക്ര​മ​ങ്ങ​ൾ വേഗത്തിലാക്കു​ക. തി​രു​വ​ന​ന്ത​പു​രം നിലനിർ​ത്തി കോ​ഴി​ക്കോ​ടു​നി​ന്ന്​ സ​ർ​വി​സ്​ ആരം​ഭി​ക്കാ​നാ​ണ്​ സൗദി​യ​യു​ടെ ശ്ര​മം.



തി​രു​വ​ന​ന്ത​പു​രം പൂ​ർ​ണ​മാ​യും നി​ല​നി​ർ​ത്തി​യാ​ൽ കരി​പ്പൂ​രി​ൽ​നി​ന്ന്​ വേ​ഗ​ത്തി​ൽ തു​ട​ങ്ങാ​നാ​കും. ഇക്കാര്യ​ത്തി​ലാ​ണ്​ വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​​ന്റെ അനു​മ​തി കി​ട്ടേണ്ട​ത്. ജി​ദ്ദ​യി​ലേ​ക്ക്​ നാ​ലും റിയാദിലേക്ക്​ മൂ​ന്നു​മാ​യി ആ​ഴ്ച​യി​ൽ ഏ​ഴ്​ സർവിസുക​ളാ​ണ്​ ക​രി​പ്പൂ​രി​ൽ​നി​ന്ന്​ ആ​രം​ഭി​ക്കു​ക. അ​ടു​ത്ത വ​ർ​ഷം ഇ​ന്ത്യ​യും സൗ​ദി അ​റേ​ബ്യ​യും തമ്മിലു​ള്ള ഉ​ഭ​യ​ക​ക്ഷി ക​രാ​ർ പ്ര​കാ​രം സീ​റ്റു​ക​ൾ വർ​ധി​പ്പി​ച്ചേ​ക്കും. ഇ​ത്​ മു​ന്നി​ൽ ക​ണ്ടാ​ണ്​ തിരുവനന്തപു​രം നി​ല​നി​ർ​ത്തി സ​ർ​വി​സ്​ ആരംഭിക്കുന്ന​തി​ന്​ സൗദിയയുടെ ശ്ര​മം. 341 പേർക്ക്​ സ​ഞ്ച​രി​ക്കാ​വു​ന്ന ബി 777-200 ​ഇ.​ആ​ർ, 298 പേ​ർ​ക്ക്​ സ​ഞ്ച​രി​ക്കാ​വു​ന്ന എ 330-300 ​വിമാന​ങ്ങ​ളാ​ണ്​ ക​രി​പ്പൂ​ർ ​ സെക്​​ട​റി​ൽ ഉപയോഗിക്കുക.

Post a Comment

0 Comments