കോഴിക്കോട്:കാലവർഷത്തിലും കടൽക്ഷോഭത്തിലും തകർന്ന കാപ്പാട് – കൊയിലാണ്ടി ഹാർബർ റോഡ് ഗതാഗതയോഗ്യമാക്കാൻ നടപടിയായി. ഏഴു കുടിക്കൽ മുതൽ പൊയിൽക്കാവ് വരെ ഒരു കിലോമീറ്റർ റോഡ് പാടേ തകർന്നിരുന്നു. ഇവിടെ റോഡിന്റെ പുനർനിർമാണത്തിനൊപ്പം സംരക്ഷണ ഭിത്തിയും പണിയും. അതിനായി 58 ലക്ഷം രൂപയുടെ പദ്ധതിക്കു കരാർ നടപടിയായതായി കെ. ദാസൻ എംഎൽഎ പറഞ്ഞു.
ദേശീയപാതയിൽ ഗതാഗതക്കുരുക്കു മുറുകുമ്പോൾ കൊയിലാണ്ടിയിൽനിന്നു കോഴിക്കോട്ടേക്കു പോകുന്ന വാഹനങ്ങളും കോഴിക്കോട്ടു നിന്നു വരുന്ന വാഹനങ്ങളും തീരപാതയിലൂടെയാണു പോകുന്നത്. റോഡ് തകർന്നത് ഇവിടെയും ഗതാഗതക്കുരുക്ക് സൃഷ്ടിച്ചിരുന്നു. കൊയിലാണ്ടിയിൽ നിന്നു തീരപാത വഴി പോകുന്ന വാഹനങ്ങൾക്കു കാപ്പാടിൽ നിന്നു തിരുവങ്ങൂരിലേക്കു കടന്നാൽ എളുപ്പം ബൈപാസ് റോഡിലേക്കു പ്രവേശിക്കാനു കഴിയും. റോഡ് നവീകരണം പൂർത്തിയാകുമ്പോൾ തീരഗ്രാമങ്ങളിലെ ദുരിതയാത്രയ്ക്ക് അറുതിയാകും.
0 Comments