സൗത്ത് ബീച്ചിൽ നിന്ന് മണൽ കടത്താൻ ശ്രമംകോഴിക്കോട്,:നവീകരിച്ച സൗത്ത് ബീച്ചിൽനിന്നു മണൽ കടത്താൻ വീണ്ടും ശ്രമം. നാട്ടുകാർ ഇടപെട്ട് മണൽക്കടത്തുകാരെ ഓടിച്ചു. പൊലീസ് എത്തിയതു വൈകിയാണെന്ന് ആക്ഷേപം. കടത്തിക്കൊണ്ടു പോകാനായി നൂറോളം ചാക്കുകളിൽ ശേഖരിച്ച മണൽ നാട്ടുകാർ പിടികൂടി. സൗത്ത് ബീച്ചിൽ ലോറികൾ പാർക്ക് ചെയ്യുന്നതിനു സമീപം ഇന്നലെ പുലർച്ചെ മൂന്നോടെയാണു സംഭവം. മിനി ഗുഡ്സിലെത്തിയ 25 പേരോളം അടങ്ങുന്ന സംഘം അതിവേഗത്തിൽ ചാക്കുകളിൽ മണൽ നിറച്ചു.


വിവരമറിഞ്ഞ് തെക്കേപ്പുറം വോയ്സ് പ്രവർത്തകർ ബീച്ചിലേക്കെത്തി. അതിനിടെ പൊലീസിലും വിവരമറിയിച്ചു. നാട്ടുകാരെത്തിയതോടെ മണൽക്കടത്തുകാർ കടന്നുകളഞ്ഞു. ടൗൺ സ്റ്റേഷനിൽനിന്നു മുക്കാൽ മണിക്കൂർ കഴിഞ്ഞാണു പൊലീസ് സ്ഥലത്തെത്തിയതെന്നു നാട്ടുകാരിൽ ചിലർ പറഞ്ഞു. നേരത്തേയും ഈ മേഖലയിൽനിന്നു മണൽ കടത്താൻ ശ്രമം നടന്നിട്ടുണ്ട്. നവീകരണത്തിനുശേഷം ഇതാദ്യമായാണു മണൽക്കടത്ത് പിടികൂടുന്നത്. പലപ്പോഴും നാട്ടുകാരുടെ ഇടപെടലാണു മണൽക്കടത്തുകാർക്കു കുരുക്കാകുന്നത്.

Post a Comment

0 Comments