ശബരിമലയില്‍ സ്ത്രീകള്‍ക്ക്‌ പ്രവേശനം: തിങ്കളാഴ്ച ശിവസേന ഹര്‍ത്താല്‍


തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പട്ട വിഷയത്തില്‍ ശിവസേന തിങ്കളാഴ്ച സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍.



ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ ഇപ്പോഴത്തേതുപോലെ തുടരണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താല്‍. മറ്റു ഹിന്ദു സംഘടനകളും ഹര്‍ത്താലില്‍ സഹകരിക്കുമെന്നും നേതാക്കള്‍ തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു.  ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ സുപ്രീംകോടതിയില്‍ ശിവസേന പുനഃപരിശോധനാ ഹര്‍ജി നല്‍കും. ആര്‍എസ്എസ് സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്നത് അവര്‍ക്ക് രാഷ്ട്രീയമായ മറ്റ് അജണ്ടകളുള്ളതുകൊണ്ടാണെന്നും ശിവസേന ആരോപിച്ചു.

Post a Comment

0 Comments