സുഭിക്ഷയും കുടുംബശ്രീയും വെളിച്ചെണ്ണ കയറ്റുമതി രംഗത്തേക്ക്കോഴിക്കോട്: പേരാമ്പ്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സുഭിക്ഷ കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനിയും കുടുംബശ്രീയും ചേര്‍ന്ന് വെളിച്ചെണ്ണ കയറ്റുമതി രംഗത്തേക്ക്. കയറ്റുമതിക്കായി നിര്‍മിക്കുന്ന വെളിച്ചണ്ണയുടെ ലോഞ്ചിങ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. ചെയര്‍മാന്‍ എം. കുഞ്ഞമ്മത് അധ്യക്ഷനായി. സുഭിക്ഷ കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനിയെ കുടുംബശ്രീ സംസ്ഥാന മിഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായി സര്‍ക്കാര്‍ മാറ്റിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹരികിഷോര്‍ ഐ.എ.എസ് നിര്‍വഹിച്ചു. 2017-18 സാമ്പത്തിക വര്‍ഷത്തെ ഡയറക്ടേഴ്‌സ് റിപ്പോര്‍ട്ട് മൈമൂന ബഷീറും, ഓഡിറ്റ് റിപ്പോര്‍ട്ട് ഡയറക്ടര്‍ ഇ.എം ലിജിയും അവതരിപ്പിച്ചു. ഓഡിറ്റ് വര്‍ഷത്തെ കമ്പനിയുടെ വിറ്റുവരവ് 4,93,08302 രൂപയാണ്.ജില്ലാമിഷന്‍ കോഡിനേറ്റര്‍ പി.പി കവിത, എം.ഡി എം.സി ഗിരീഷ്, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. ഷമീമ, സുഭിക്ഷ സി.ഇ.ഒ പി.കെ ബാലകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി സതി, നൊച്ചാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണന്‍ സംസാരിച്ചു. ഡയറക്ടര്‍മാരായ ഷൈനി സ്വാഗതവും ജസിത നന്ദിയും പറഞ്ഞു.

Post a Comment

0 Comments