പാളം നവീകരണം: ഇന്റർസിറ്റി ഉൾപ്പെടെയുള്ള ട്രെയിനുകൾ ആഴ്ചയിൽ മൂന്നുദിവസം റദ്ദാക്കി



പാലക്കാട് : എറണാകുളം നോർത്ത്-തൃശ്ശൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ട്രാക്ക് നവീകരണം നടക്കുന്നതിനാൽ സെപ്റ്റംബർ രണ്ടുമുതൽ ഒക്ടോബർ ആറുവരെ എറണാകുളം-കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് ഉൾപ്പെടെയുള്ള തീവണ്ടികൾ ആഴ്ചയിൽ മുന്നുദിവസം റദ്ദാക്കി. പാലക്കാട്-തിരുവനന്തപുരം, തിരുവനന്തപുരം-പാലക്കാട് റൂട്ടിൽ അമൃത എക്സ്പ്രസ്സുകളുടെ യാത്രയിലും പണിനടക്കുന്ന ദിവസങ്ങളിൽ ക്രമീകരണമുണ്ടാവും. ശനി, ഞായർ, ചൊവ്വ ദിവസങ്ങളിലാണിത്.



എറണാകുളം-കണ്ണൂർ ഇന്റർ സിറ്റി എക്സ്പ്രസ് (16305), കണ്ണൂർ-എറണാകുളം ഇന്റർസിറ്റി (16306), കോട്ടയം-നിലമ്പൂർ പാസഞ്ചർ (56362), നിലമ്പൂർ-കോട്ടയം പാസഞ്ചർ (56363) ഈ ദിവസങ്ങളിൽ റദ്ദാക്കിയിട്ടുണ്ട്.

എറണാകുളം-കണ്ണൂർ ഇൻറർ സിറ്റി റദ്ദാക്കിയതുമൂലമുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഈ ദിവസങ്ങളിൽ നാഗർകോവിൽ മംഗളൂരു സെൻട്രൽ ഏറനാട് എക്സ്പ്രസ് അങ്കമാലി, ഇരിങ്ങാലക്കുട സ്റ്റേഷനുകളിൽ തീവണ്ടി റദ്ദാക്കിയ ദിവസങ്ങളിൽ നിർത്തും.

Post a Comment

0 Comments