കക്കയം ഡാംസൈറ്റ് റോഡ് കേന്ദ്രസംഘം സന്ദർശിച്ചു


കൂരാച്ചുണ്ട്:ഉരുൾപൊട്ടിയും മണ്ണിടിഞ്ഞും തകർന്ന കക്കയം ഡാംസൈറ്റ് റോഡ് മേഖലാ കേന്ദ്രസംഘം ഇന്നലെ സന്ദർശിച്ചു. നാശനഷ്ടത്തെക്കുറിച്ചു സംസ്ഥാന സർക്കാർ നൽകിയ റിപ്പോർട്ടിനെത്തുടർന്നാണു ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥരെത്തിയത്. റോഡ് നശിച്ച പ്രദേശങ്ങൾ സംഘം സന്ദർശിച്ചു പഠനം നടത്തി. പാതയിലെ 6 ഭാഗങ്ങളിൽ ഉരുൾപൊട്ടി ടാറിങ്ങും കരിങ്കൽക്കെട്ടും നശിച്ചിരുന്നു. ഏഴിടത്തു മണ്ണിടിച്ചിലുമുണ്ടായി.



പൊതുമരാമത്ത് വകുപ്പ് കല്ലും മണൽച്ചാക്കുമുപയോഗിച്ചു പാത പുനർനിർമിച്ചാണു താൽക്കാലികമായി ഗതാഗതം പുനഃസ്ഥാപിച്ചത്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ജിയോളജിസ്റ്റുമാരായ ഡോ. സെമീർ അഹമ്മദ് ഷാ, രാഹുൽ കുമാർ ചൗരസ്യ, ജില്ലാ മൈനിങ് ആൻഡ് ജിയോളജി അസി. ജിയോളജിസ്റ്റ് വി.ടി. രശ്മി, ഭൂഗർഭജല വകുപ്പ് ഹൈഡ്രോ ജിയോളജിസ്റ്റ് അരുൺ പ്രഭാകർ, കൂരാച്ചുണ്ട് വില്ലേജധികൃതർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

Post a Comment

0 Comments