ലഹരികടത്തിന്റെ ഹബ്ബായി മാറുമോ കേരളം: 2 വര്‍ഷത്തിനിടെ പിടികൂടിയത് 800 കോടിയുടെ മയക്കുമരുന്ന്- എക്‌സൈസ് കമ്മിഷണര്‍




കൊച്ചി: രണ്ടുവര്‍ഷത്തിനിടെ കേരളത്തില്‍ നിന്ന് 800 കോടിയുടെ മയക്കുമരുന്ന് പിടികൂടിയതായി എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്. ആയിരം ടണ്‍ പുകയിലയും പിടിച്ചെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ധിക്കുന്നതായാണ് ഇത് സൂചിപ്പിക്കുന്നത്. പാര്‍സല്‍ സര്‍വിസ് സ്ഥാപനം വഴി കടത്താന്‍ ശ്രമിച്ച 200 കോടിയുടെ എം.ഡി.എം.എ (മെത്തിലിന്‍ ഡൈ ഓക്‌സി മെത്താംഫീറ്റമിന്‍) പിടികൂടിയ സംഭവത്തില്‍ കസ്റ്റംസ്, ആന്റി നര്‍കോട്ടിക് വിഭാഗങ്ങളുമായി ചേര്‍ന്ന് അന്വേഷണം പുരോഗമിക്കുകയാണ്.



കേസില്‍ പിടിയിലായ പ്രശാന്ത് കുമാറിന്റെ കൂട്ടാളിയായ അലിയെ കണ്ടെത്താനായി തമിഴ്‌നാട്ടിലടക്കം അന്വേഷണം നടന്നുവരികയാണ്. ഇതുമായി ബന്ധപ്പെട്ട് ഇതരസംസ്ഥാനത്തെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ജനുവരിയില്‍ 40 കോടിയുടെ ഹാഷിഷ് പിടികൂടിയതിനുപിന്നിലും തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘമാണെന്ന് സംശയിച്ചിരുന്നു.

ഇതിനുപുറമെ പാലക്കാട്, കൊച്ചി എന്നിവിടങ്ങളില്‍ നിന്ന് 30 കോടിയുടെ മയക്കുമരുന്നും 35 കോടിയുടെ എം.ഡി.എം.എയും പിടിച്ചെടുത്തതിലും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ പങ്ക് വ്യക്തമാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Post a Comment

0 Comments