അടുത്ത വർഷത്തെ പൊതു അവധികൾ തീരുമാനിച്ചു



തിരുവനന്തപുരം: അടുത്തവർഷത്തെ പൊതു അവധി ദിനങ്ങൾ മന്ത്രിസഭ അംഗീകരിച്ചു. 27 ദിവസമാണ് അവധി. ഇതിൽ അഞ്ചെണ്ണം ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചയുമായാണ്. രണ്ട് നിയന്ത്രിത അവധികളുമുണ്ട്. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം അവധിദിവസങ്ങൾ 16 ആണ്.



2019-ലെ സർക്കാർ അവധി ദിനങ്ങൾ

  ജനുവരി 2: മന്നം ജയന്തി
  ജനുവരി 26: റിപ്പബ്ലിക് ദിനം
  മാർച്ച് 4: ശിവരാത്രി
  ഏപ്രിൽ 15: വിഷു
  ഏപ്രിൽ 18: പെസഹാ വ്യാഴം
  ഏപ്രിൽ 19: ദുഃഖവെള്ളി
  മേയ് 1: മേയ് ദിനം
  ജൂൺ അഞ്ച്: ഈദുൽ ഫിത്തർ
  ജൂലായ് 31: കർക്കടക വാവ്
  ഓഗസ്റ്റ് 15: സ്വാതന്ത്ര്യ ദിനം
  ഓഗസ്റ്റ് 23: ശ്രീകൃഷ്ണ ജയന്തി
  സെപ്റ്റംബർ 9: മുഹറം
  സെപ്റ്റംബർ 10: ഒന്നാം ഓണം
  സെപ്റ്റംബർ 11: തിരുവോണം
  സെപ്റ്റംബർ 12: മൂന്നാം ഓണം
  സെപ്റ്റംബർ 13: ശ്രീനാരായണഗുരു ജയന്തി
  സെപ്റ്റംബർ 21: ശ്രീനാരായണഗുരു സമാധിദിനം
  ഒക്ടോബർ 2: ഗാന്ധിജയന്തി
  ഒക്ടോബർ 7: മഹാനവമി
  ഒക്ടോബർ 8: വിജയദശമി
  ഡിസംബർ 25: ക്രിസ്മസ്.
 
ഞായറാഴ്ച വരുന്ന പൊതു അവധികൾ

  ഏപ്രിൽ 14: അംബേദ്കർ ജയന്തി
  ഏപ്രിൽ 21: ഈസ്റ്റർ
  ഓഗസ്റ്റ് 11: ബക്രീദ്
  ഒക്ടോബർ 27: ദീപാവലി
  നവംബർ ഒമ്പതിനുള്ള നബിദിനം രണ്ടാം ശനിയാഴ്ചയാണ്.

നിയന്ത്രിത അവധികൾ

  മാർച്ച് 12: അയ്യാ വൈകുണ്ഠസ്വാമി ജയന്തി
  സെപ്റ്റംബർ 17: വിശ്വകർമദിനം.

Post a Comment

0 Comments