ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് മതിലിനിടിച്ചു.താമരശ്ശേരി:താമരശ്ശേരി ചുരത്തിൽ ചിപ്പിലിത്തോടിന് സമീപം മണ്ണിടിഞ്ഞ് റോഡ് തകർന്ന സ്ഥലത്ത് വയനാട്ടിൽ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് മതിലിനിടിച്ചു. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇവിടെ വാഹനങ്ങൾ വൺവേ അടിസ്ഥാനത്തിലാണ് കടന്നു പോകുന്നത്. ബസിന്റെ ബ്രേക്കിന് തകരാർ സംഭവിച്ചതാണ് അപകടത്തിന് കാരണം. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 നാണ് അപകടം. യാത്രക്കാർക്ക് യാതൊരു വിധ പരിക്കുകളും ഇല്ല


Post a Comment

0 Comments