വെളളച്ചാട്ടം കാണാൻ കക്കയം ഉരക്കുഴിയിൽ സംരക്ഷണവേലി

കക്കയം ഡാംസൈറ്റിലെ ഉരക്കുഴി വെളളച്ചാട്ടം ആസ്വദിക്കുന്നതിനായി വനംവകുപ്പ് നിര്‍മിച്ച സംരക്ഷണവേലി

കൂരാച്ചുണ്ട്:കക്കയം ഇക്കോ ടൂറിസം പദ്ധതിയിൽ ഉരക്കുഴി വെളളച്ചാട്ടം മേഖലയിൽ വനംവകുപ്പ് സംരക്ഷണവേലി നിർമിച്ചത് വിനോദസഞ്ചാരികൾക്ക് അനുഗ്രഹമായി. ഉരക്കുഴി പ്രദേശത്ത് കക്കയം ടൂറിസത്തിന്റെ ഏറ്റവും മനോഹരമായ ഉരക്കുഴി കാഴ്ച ആസ്വദിക്കാൻ സാധിക്കാതെ ടൂറിസ്റ്റുകൾ മടങ്ങുകയായിരുന്നു. വനംവകുപ്പ് 3 ലക്ഷം രൂപ ചെലവഴിച്ചാണ് 100 മീറ്റർ ദൂരം സംരക്ഷണ വേലി നിർമിച്ചത്. വിനോദസഞ്ചാരികൾ നീന്തി കുളിക്കുന്ന പുഴയോരത്തും വേലിയൊരുക്കി.ഉരക്കുഴി മേഖലയിലെ പാറക്കെട്ടുകളിലൂടെ സാഹസികമായാണ് മുൻപു ടൂറിസ്റ്റുകൾ സഞ്ചരിച്ചിരുന്നത്.വേലി നിർമിച്ചതോടെ ഉരക്കുഴി വെളളച്ചാട്ടത്തിന്റെ മനോഹാരിത സഞ്ചാരികൾക്ക് നിർഭയമായി ആസ്വദിക്കാനായി. കാലവർഷത്തിൽ ഇക്കോ ടൂറിസം സെന്ററിലേക്കുളള പ്രവേശനം കഴിഞ്ഞ 2 മാസത്തോളമായി നിർത്തിച്ചത് വനംവകുപ്പ് പുനരാരംഭിച്ചാൽ, ടൂറിസ്റ്റുകൾക്ക് ഉരക്കുഴി വെളളച്ചാട്ടം ആസ്വദിക്കാനാകും.

Post a Comment

0 Comments