കക്കോടി പിഎച്ച്സിക്ക് അപ്പോളോ ആശുപത്രി കെട്ടിടം നിർമിച്ചുനൽകും



കക്കോടി:പ്രളയത്തെ തുടർന്നു ശോച്യാവസ്ഥയിലായ കക്കോടി പ്രാഥമികാരോഗ്യ കേന്ദ്രത്തിനു ചെന്നൈ അപ്പോളോ ആശുപത്രി പുതിയ കെട്ടിടം നിർമിച്ചു. ഇതിനു മുന്നോടിയായി തയാറാക്കിയ പ്ലാൻ സംബന്ധിച്ച് ആശുപത്രി ചീഫ് എൻജിനീയർ ചക്രവർത്തി, മന്ത്രി എ.കെ.ശശീന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ചോയിക്കുട്ടി, ഡിഎംഒ ഡോ. വി.ജയശ്രീ തുടങ്ങിയവരുമായി ചർച്ച നടത്തി. ജീവനക്കാർക്ക് ക്വാർട്ടേഴ്സ് ഉൾപ്പെടെ ഉൾപ്പെടുത്തിയിട്ടുണ്ട്.



3.5 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന രൂപരേഖയാണ് തയാറാക്കിയത്. 5 കോടി രൂപവരെ കെട്ടിട നിർമാണത്തിനായി ചെലവഴിക്കാൻ തയാറാണെന്നാണ് പറയുന്നത്. നിർമാണം സംബന്ധിച്ച് ആശുപത്രി മേധാവികൾ 23ന് മുഖ്യമന്ത്രി, ആരോഗ്യവകുപ്പ് മന്ത്രി തുടങ്ങിയവരുമായി ആശയവിനിമയം നടത്തും.

Post a Comment

0 Comments