ഉപതിരഞ്ഞെടുപ്പ് :അന്തിമ വോട്ടര്‍പട്ടിക അപേക്ഷകള്‍ സ്വീകരിക്കൽ നാളെയും കൂടി മാത്രം


തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച അന്തിമവോട്ടര്‍പട്ടിക സംബന്ധിച്ച ആപേക്ഷകള്‍ നവംബര്‍ ഒന്ന് വരെ നല്‍കാം.  വോട്ടര്‍പട്ടികയിലെ ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനും, പുതുതായി പേര് ഉള്‍പ്പെടുത്തുന്നതിനും അവസരമുണ്ടാകും.



  തിരുവനന്തപുരം ജില്ല: കോര്‍പ്പറേഷന്‍  വാര്‍ഡായ കിണവൂര്‍, അതിയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ നെല്ലിമൂട്, ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ പാലച്ചകോണം,
  കൊല്ലം ജില്ല: വിളക്കുടി ഗ്രാമപഞ്ചായത്തിലെ കുന്നിക്കോട് വടക്ക്,
  പത്തനംതിട്ട ജില്ല:പന്തളം മുനിസിപ്പാലിറ്റിയിലെ കടയ്ക്കാട്, പത്തനംതിട്ട  മുനിസിപ്പാലിറ്റിയിലെ കുലശേഖരപതി,
  ആലപ്പുഴ ജില്ല: അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിലെ കരുമാടി പടിഞ്ഞാറ്, പുന്നപ്ര തെക്കിലെ പവര്‍ഹൗസ്, തകഴിയിലെ  വേഴപ്രം, കുന്നുമ്മ, കാവാലം ഗ്രാമപഞ്ചായത്തിലെ വടക്കന്‍ വെളിയനാട്,
  കോട്ടയം ജില്ല: രാമപുരത്തെ അമനകര,
  ഇടുക്കി ജില്ല: അടിമാലിയിലെ തലമാലി, കൂടയത്തൂരിലെ കൈപ്പ, കൊന്നത്തടിയിലെ മുനിയറ,
  എറണാകുളം ജില്ല: തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ മാരാംകുളങ്ങര, വടക്കേക്കര ഗ്രാമപഞ്ചായത്തിലെ മടപ്ലാത്തുരത്ത് കിഴക്ക്, കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ ചെറിയപിള്ളി, എളങ്കുന്നപ്പുഴയിലെ പഞ്ചായത്ത് വാര്‍ഡ്, പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വാവക്കാട്,
  തൃശൂര്‍ ജില്ല:കടവല്ലൂരിലെ കോടത്തുംകുണ്ട്, ചേലക്കരയിലെ വെങ്ങാനെല്ലൂര്‍ കിഴക്കുമുറി, വള്ളത്തോള്‍ നഗറിലെ യത്തീംഖാന, പറപ്പൂക്കരയിലെ പറപ്പൂക്കര പള്ളം, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ ബംഗ്ലാവ്,
  പാലക്കാട് ജില്ല:പുതുപ്പരിയാരത്തെ കൊളക്കണ്ടാംപറ്റ, തൃത്താല ബ്ലോക്കിലെ കോതച്ചിറ,
  മലപ്പുറം ജില്ല അമരമ്പലത്തെ ഉപ്പുവള്ളി, വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ മീമ്പാറ, വട്ടംകുളം ഗ്രാമപഞ്ചായത്തിലെ മേല്‍മുറി, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിലെ ഐക്കരപ്പടി,
  കോഴിക്കോട് ജില്ല: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിലെ പാലേരി,
  വയനാട് ജില്ല:സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലെ കരുവള്ളിക്കുന്ന്,
  കണ്ണൂര്‍ ജില്ല: നടുവില്‍ ഗ്രാമപഞ്ചായത്തിലെ  അറയ്ക്കല്‍ താഴെ, ന്യൂമാഹിയിലെ ചാവേക്കുന്ന്, പന്ന്യന്നൂരിലെ കോട്ടക്കുന്ന്, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വന്‍കുളത്ത് വയല്‍,
  കാസര്‍ഗോഡ് ജില്ല:ബേഡഡുക്കയിലെ ബീമ്പുങ്കാല്‍, കയ്യൂര്‍ ചീമേനിയിലെ ചെറിയാക്കര വാര്‍ഡുകളിലെ വോട്ടര്‍പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും അപേക്ഷകളുമാണ് നവംബര്‍ ഒന്ന് വരെ സ്വീകരിക്കുക.

Post a Comment

0 Comments