തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍ ആചരിക്കുമെന്ന് ശബരിമല കര്‍മസമിതി. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലിന് എന്‍.ഡി.എ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലാണ് ഹര്‍ത്താല്‍. സമാധാനപരമായി പ്രക്ഷോഭം നടത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഭക്തരെ പോലീസ് തല്ലിച്ചതച്ചതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച ശബരിമല കര്‍മ്മ സമിതി നടത്തുന്ന ഹര്‍ത്താലിന് ദേശീയ ജനാധിപത്യ സഖ്യം (എന്‍.ഡി.എ) പിന്തുണ പ്രഖ്യാപിച്ചതായി നേതാക്കള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പത്തനംതിട്ടയില്‍ എന്‍.ഡി.എ ചെയര്‍മാന്‍ അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള നടത്തിയ വാര്‍ത്താ സമ്മേളത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചതെന്ന് നേതാക്കള്‍ അറിയിച്ചു. ഹര്‍ത്താല്‍ തികച്ചും സമാധാനപരമായിരക്കണം എന്ന് എന്‍.ഡി.എ ആഹ്വാനം ചെയ്തിട്ടുണ്ട്.
0 Comments