ഈങ്ങാപ്പുഴ ബസ്‌സ്റ്റാൻഡിൽ ശുചിമുറിയില്ലാത്തത് ദുരിതമാകുന്നുകോഴിക്കോട്∙ കോഴിക്കോട്– വയനാട് ദേശീയപാതയിലെ ടൗണായ  ഈങ്ങാപ്പുഴയിലെ ബസ്‌സ്റ്റാൻഡിൽ ശുചിമുറി സൗകര്യം ഇല്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു. പലതവണ മാറ്റി നിർമിച്ച ഇവിടത്തെ ശുചിമുറി പൊളിച്ചു മാറ്റിയിട്ട് 2 മാസമായി. ശുചിമുറി സൗകര്യം ഇല്ലാത്തത് ഏറെ വലയ്ക്കുന്നത് ദീർഘദൂര യാത്രക്കാരായ സ്ത്രീകളെയും കുട്ടികളെയുമാണ്. നൂറുകണക്കിനു യാത്രക്കാർ ദിവസവും വന്നു പോകുന്ന ടൗണിലാണ് ശുചിമുറി സൗകര്യമില്ലാത്തത്.എന്നാൽ പഴയതു പൊളിച്ചു മാറ്റി 2 മാസം കഴിഞ്ഞിട്ടും പുതിയതിന്റെ നിർമാണം ആരംഭിക്കാത്തത് നാട്ടുകാരുടെ പ്രതിഷേധത്തിനു കാരണമായി. ശുചിമുറി നിർമാണം എത്രയും വേഗം ആരംഭിക്കണമെന്ന് സിഎംപി തിരുവമ്പാടി ഏരിയാകമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ പി.യു. വേലായുധൻ ആധ്യക്ഷ്യം വഹിച്ചു. ബെന്നി ജോസ്, ബാബു പീറ്റർ, പി.എം. രാജൻ, ബിജോഷ്, അനിത, ശോശാമ്മ വർഗീസ്, കെ. സീത എന്നിവർ പ്രസംഗിച്ചു

Post a Comment

0 Comments