ചെളിക്കുളമായി പയ്യോളി ബസ്സ് സ്റ്റാൻഡ്: യാത്രക്കാർ ദുരിതത്തിൽ

പൊട്ടിപൊളിഞ്ഞ്  ചെളിക്കുളമായി മാറിയ പയ്യോളി ഷോപ്പിംഗ്  കോംപ്ലക്സ് കം ബസ് സ്റ്റാൻഡ് യാർഡ്


കൊയിലാണ്ടി: പൊട്ടിപൊളിഞ്ഞ് ആകെ ചെളിക്കുളമായി പയ്യോളി നഗരസഭയുടെ ഷോപ്പിംഗ്  കോംപ്ലക്സ് കം ബസ് സ്റ്റാൻഡ് യാർഡ്. മഴ കൂടിയായപ്പോൾ വാഹനങ്ങൾക്കും യാത്രക്കാർക്കും ആകെദുരിതം.  മാസങ്ങളായി തകർന്നു കിടക്കുന്ന  ബസ്സ് സ്റ്റാന്റ് യാർഡിന്റെ പ്രവേശന കവാടത്തിലെ വരമ്പും തകർന്നു. വൻഗർത്തങ്ങൾ രൂപാന്തരപ്പെട്ടു. വെയിലായാൽ ചെമ്മൺ പൊടിയിൽ മുങ്ങും. മഴയായാൽ ചെളിവെള്ളം നിറയും.യാത്രക്കാരും കച്ചവടക്കാരും തീരാദുരിതത്തിലാണ്. അമിത വേഗതയിലെത്തുന്ന ബസുകൾ കുഴികളിൽ വീണ് യാത്രക്കാർക്കു പരിക്കേൽക്കുന്ന അവസ്ഥ.ചെളിവെള്ളം തെറിച്ച് യാത്രക്കാരുടെ വസ്ത്രത്തിൽ വീണ് യാത്ര മാറ്റി വെക്കേണ്ട സ്ഥിതിയും ഉണ്ട്.  ഇളകി കിടക്കുന്ന കരിങ്കൽ ചീളുകൾ തെറിച്ച് അപകടം സംഭവിക്കാനും സാദ്ധ്യതയേറെയാണ്. ഇരുന്നൂറിൽപരം ബസുകൾ സർവീസ് നടത്തുന്ന  സ്റ്റാൻഡിൽ  ഒരു ബസിൽ നിന്നും പത്ത് രൂപ നിരക്കിൽനഗരസഭവാങ്ങുന്നു. എന്നിട്ടും അറ്റകുറ്റപ്പണിനടത്താൻനഗരസഭാ വിമുഖത കാട്ടുന്നു. ദുരവസ്ഥ തുടരുകയാണെങ്കിൽബസുകൾ സ്റ്റാൻഡിൽ കയറാതെ ഹൈവേയിൽ നിർത്തേണ്ടിവരുമെന്ന്  ബസ് തൊഴിലാളികൾ പറയുന്നു. നഗരസഭാ യാർഡിൽ അനധികൃത പാർക്കിങ്ങിനെതിരെകേരള കൗമുദിയിൽ വാർത്ത വന്നതിനെ തുടർന്ന് അധികൃതർഉടനെ നടപടിയെടുത്തിരുന്നു..ഡീസൽ വിലയിൽവലയുന്ന  ബസ് ഉടമകൾ സ്റ്റാൻഡിലെ കുഴിയിൽ വീണ് തകരാറാവുന്ന ബസുകൾ വൻതുകകൊടുത്ത്  നന്നാക്കേണ്ട ഗതികേടിലാണ്.

Post a Comment

0 Comments