കോഴിക്കോട് നഗരത്തിൽ മോഷണം: 4 യുവാക്കൾ പിടിയിൽ

മോഷണക്കേസുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് പിടിയിലായവർ

കോഴിക്കോട്:നഗരത്തിൽ മോഷണത്തിനു പദ്ധതിയിടുന്നതിനിടെ 4 പേർ പിടിയിലായി. തിരൂർ നിറമരുതൂർ അരീക്കാട്ടിൽ വീട്ടിൽ മുഹമ്മദ് ആഷിഖ് (24), പൂവാട്ട്പറമ്പ് മേലെ നെല്ലോളിവീട്ടിൽ ടി.പി. ഇഷാം അലി (23), അരീക്കോട് നെള്ളിപ്പാങ്കണ്ടൻ വീട്ടിൽ എ.കെ. നൗഫൽ (23), അരീക്കോട് വടക്കുമുറി ചീമാടൻ, വീട്ടിൽ സി. മുഹമ്മദ് ബസാം (22) എന്നിവരാണു പിടിയിലായത്.അടുത്തിടെ നഗരത്തിൽ നടന്ന മോഷണങ്ങളിൽ ഇവർക്കു പങ്കുണ്ടെന്നു പൊലീസ് പറഞ്ഞു. മോഷണം നടന്ന സ്ഥലങ്ങളിൽ എത്തിച്ചു തെളിവെടുത്തു. ഇവരുടെ കൂട്ടത്തിലുള്ളവരെക്കുറിച്ചു അന്വേഷണം ഊർജിതമാക്കി.രാത്രി ബീച്ചിൽ എത്തുന്ന കുട്ടികളെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം വീട്ടിലറിയാതെ അർധരാത്രി ബീച്ചിൽ എത്തിയ 34 വിദ്യാർഥികളെ പൊലീസ് പിടികൂടി. ഇവരെ വീട്ടുകാർക്കൊപ്പം വിട്ടയച്ചു.രാത്രി പല സ്ഥലങ്ങളിൽനിന്നും വിദ്യാർഥികൾ ബീച്ചിലെത്തുന്നുണ്ട്. ലഹരി തേടിയാണു പലരും  ബീച്ചിലെത്തുന്നതെന്നു ടൗൺ എസ്ഐ യു. ഉമേഷ് പറഞ്ഞു. രാത്രി നഗരത്തിൽ വാഹന പരിശോധന കർശനമാക്കി.

Post a Comment

0 Comments