കൊയിലാണ്ടി നഗരത്തിൽ ഗതാഗത പരിഷ്കരണം നടപ്പാക്കാൻ തീരുമാനം


കൊയിലാണ്ടി:നഗരത്തിൽ ഗതാഗത പരിഷ്കരണം നടപ്പാക്കാൻ മന്ത്രി എ.കെ. ശശീന്ദ്രന്റെ സാന്നിധ്യത്തിൽ നടത്തിയ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥ മേധാവികളുടെയും യോഗത്തിൽ തീരുമാനമായി. നഗരത്തിൽ റോഡ് വീതികൂട്ടാൻ ഭൂമി ലഭ്യമാക്കും.പാതയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കും.റോഡ് വികസനത്തിന് എംഎൽഎ ഫണ്ടും സർക്കാർ ഫണ്ടും ലഭ്യമാക്കും. പാതയോരങ്ങളിലെ ട്രാൻസ്ഫോമർ, വൈദ്യുതി ലൈനുകൾ എന്നിവ നവംബർ 10ന് അകം മാറ്റി സ്ഥാപിക്കും. സ്പോൺസർഷിപ്പിലൂടെ ദേശീയപാതയിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കും. കെ. ദാസൻ എംഎൽഎ, നഗരസഭാഅധ്യക്ഷൻ കെ. സത്യൻ, കലക്ടർ യു.വി. ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments